in ,

LOVELOVE LOLLOL

വിജയവഴിയിലെത്താൻ ബ്ലാസ്റ്റേഴ്‌സ്, ഈ മാച്ച് വീക്കിലെ കിടിലൻ മത്സരങ്ങൾ ഇതാ..

ആവേശകരമായി മുന്നോട്ടു പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന്റെ മാച്ച് വീക്ക്‌ 16-ന് അവസാനം കുറിച്ചുകൊണ്ട് മാച്ച് വീക്ക്‌ 17 തുടങ്ങാൻ ഒരുങ്ങുകയാണ്

ആവേശകരമായി മുന്നോട്ടു പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന്റെ മാച്ച് വീക്ക്‌ 16-ന് അവസാനം കുറിച്ചുകൊണ്ട് മാച്ച് വീക്ക്‌ 17 തുടങ്ങാൻ ഒരുങ്ങുകയാണ്.

ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിൽ വെച്ച് എഫ്സി ഗോവ എവേ ടീമായ ഈസ്റ്റ്‌ ബംഗാളിനെ നേരിടുന്നതോടെയാണ് പുതിയ മാച്ച് വീക്കിന്‌ തുടക്കം കുറിക്കുന്നത്.

ആദ്യ മത്സരത്തിൽ ഇന്ന് പ്ലേ ഓഫ് സ്ഥാനത്തിനു വേണ്ടി പോരാടുന്ന എഫ്സി ഗോവ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിടുമ്പോൾ പ്ലേഓഫ് പ്രതീക്ഷ മങ്ങിയ ഈസ്റ്റ്‌ ബംഗാളാണ് എതിരാളികൾ.

നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂര് എഫ്സി ഹോം സ്റ്റേഡിയത്തിൽ വെച്ച് ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സിയെയാണ് നേരിടുന്നത്.

ശനിയാഴ്ച നടക്കുന്ന രണ്ട് മത്സരങ്ങളിൽ ആദ്യത്തെ മത്സരത്തിൽ വൈകുന്നേരം 5:30ന് സൗത്തെൺ ഡെർബിയിൽ ബാംഗ്ലൂരു എഫ്സി എതിരാളികളായ ചെന്നൈയിൻ എഫ്സിയെയാണ് നേരിടുന്നത്.

ശനിയാഴ്ചയിലെ രണ്ടാം മത്സരത്തിൽ രാത്രി 7:30ന് എടികെ മോഹൻ ബഗാൻ ഹോം സ്റ്റേഡിയത്തിൽ വെച്ച് ഒഡിഷ എഫ്സിയെയാണ് നേരിടുന്നത്.

ഈ മാച്ച് വീക്കിലെ അവസാന മത്സരത്തിൽ ഞായറാഴ്ച രാത്രി 7:30ന് നിലവിലെ ഐഎസ്എൽ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പോയന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയെയാണ് നേരിടുന്നത്.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

ബ്ലാസ്റ്റേഴ്‌സ് താരം ലിസ്റ്റിൽ?ഒന്നാമനായി ഡയസ് മുന്നേറുന്നു..

ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയ ആത്മവിശ്വാസത്തിൽ എഫ്സി ഗോവ ഇന്ന് ഈസ്റ്റ്‌ ബംഗാളിനെതിരെ?