in , , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

അടുത്ത സീസണിലെ ഇന്ത്യൻ ഫുട്ബോൾ കലണ്ടർ ഇതാ, ഐ എസ് എൽ ഒക്ടോബറിൽ

ഇന്ത്യൻ ഫുട്ബോൾ ഇപ്പോൾ ഉയർച്ചയുടെ പാതയിലാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ ഇന്ത്യൻ ഫുട്ബോൾ ഉയർത്തു എഴുനേറ്റിരിക്കുകയാണ്.ഇപ്പോൾ ഇതാ അടുത്ത സീസണിലേക്കുള്ള ഇന്ത്യൻ ഫുട്ബോൾ കലണ്ടർ പുറത്ത് വന്നിരിക്കുകയാണ്.

ഇന്ത്യൻ ഫുട്ബോൾ ഇപ്പോൾ ഉയർച്ചയുടെ പാതയിലാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ ഇന്ത്യൻ ഫുട്ബോൾ ഉയർത്തു എഴുനേറ്റിരിക്കുകയാണ്.ഇപ്പോൾ ഇതാ അടുത്ത സീസണിലേക്കുള്ള ഇന്ത്യൻ ഫുട്ബോൾ കലണ്ടർ പുറത്ത് വന്നിരിക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റായ ഡ്യുറണ്ട് കപ്പിലൂടെയാണ് അടുത്ത സീസൺ ആരംഭിക്കുക.കഴിഞ്ഞ സീസണിൽ ഐ എസ് എൽ ക്ലബ്ബായ എഫ് സി ഗോവയായിരുന്നു ഡ്യുറണ്ട് കപ്പ്‌ വിജയികൾ. കേരള ക്ലബ്ബുകളായ കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരളയും കഴിഞ്ഞ വർഷത്തെ ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.ഓഗസ്റ്റിലാണ് നിലവിൽ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഡ്യുറണ്ട് കപ്പിന് ശേഷം ഉടനെ തന്നെ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കും.ഒക്ടോബർ മുതൽ മാർച്ച്‌ വരെയാണ് നിലവിൽ ലീഗ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കിരീടം തിരിച്ചു പിടിക്കാനാകും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക.

നവംബർ മുതൽ മാർച്ച്‌ വരെയാണ് ഐ ലീഗ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത സീസൺ മുതൽ ഐ ലീഗ് ജേതാക്കൾക്ക് ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ കിട്ടും. തുടർച്ചയായ മൂന്നാം ഐ ലീഗ് കിരീടമാകും ഗോകുലം കേരള ലക്ഷ്യമിടുന്നത്.

നവംബർ മുതൽ മാർച്ച്‌ വരെയാണ് രണ്ടാം ഡിവിഷൻ ഐ ലീഗ് നിശ്ചയിച്ചിരിക്കുന്നത്.രണ്ടാം ഡിവിഷൻ ജേതാക്കൾക്ക് ഐ ലീഗിലേക്ക് പ്രൊമോഷൻ കിട്ടും. സീസൺ അവസാനിക്കുന്നത് സൂപ്പർ കപ്പോടെയാണ്.

ബ്ലാസ്റ്റേഴ്സിന്റെ ബുദ്ദികേന്ദ്രത്തിനെ ഹൈദരാബാദ് റാഞ്ചി KBFC transfer

താൻ തന്റെ ഭാവിയെ പറ്റിയുള്ള തീരുമാനമെടുത്തു കഴിഞ്ഞുവെന്ന് എമ്പാപ്പേ..