in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സെമി, പ്ലേഓഫ് ഉറപ്പിച്ച് വമ്പൻ ടീമുകൾ?ഐഎസ്എൽ പോയന്റ് ടേബിൾ ഇതാ..

ആവേശകരമായി അരങ്ങേറുന്ന 2022-2023 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ലീഗ് മത്സരങ്ങളുടെ അവസാന റൗണ്ട് പോരാട്ടങ്ങൾക്ക് ഈയാഴ്ച തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്.

ആവേശകരമായി അരങ്ങേറുന്ന 2022-2023 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ലീഗ് മത്സരങ്ങളുടെ അവസാന റൗണ്ട് പോരാട്ടങ്ങൾക്ക് ഈയാഴ്ച തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്.

നിലവിലുള്ള പോയന്റ് ടേബിൾ പരിശോധിക്കുകയാണെങ്കിൽ എട്ട്, ഒമ്പത്, പത്ത്, പതിനൊന്നു സ്ഥാനങ്ങളിലുള്ള ചെന്നൈയിൻ എഫ്സി, ഈസ്റ്റ്‌ ബംഗാൾ, ജംഷഡ്പൂര് എഫ്സി, നോർത്ത് ഈസ്റ്റ്‌ ടീമുകൾ ഇതിനകം പ്ലേഓഫ് യോഗ്യത നേടാതെ പുറത്തായി.

ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് ട്രോഫി ഉയർത്തിയ മുംബൈ സിറ്റി എഫ്സി, കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സി എന്നിവർ സെമിഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി കഴിഞ്ഞു.

പ്ലേഓഫിൽ കളിക്കാനുള്ള നാല് സ്ഥാനങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ്, ബാംഗ്ലൂരു എഫ്സി, എടികെ മോഹൻ ബഗാൻ എന്നിവർ സ്ഥാനം ഉറപ്പിച്ചപ്പോൾ അവശേഷിക്കുന്ന ഒരു പ്ലേഓഫ് സ്ഥാനത്തിന് വേണ്ടി ഒഡിഷ എഫ്സി, എഫ്സി ഗോവ എന്നിവരാണ് മത്സരിക്കുന്നത്.

ലീഗിലെ മത്സരങ്ങൾ എല്ലാം പൂർത്തിയാക്കി ഷീൽഡ് ട്രോഫി ആഘോഷങ്ങൾ നടത്തിയ മുംബൈ സിറ്റി എഫ്സി 46പോയന്റുമായി ഒന്നാം സ്ഥാനത്താണ്.

ഇന്ത്യൻ സൂപ്പർ ലീഗ് മാച്ച്വീക്ക്‌ 21-ശേഷമുള്ള പോയന്റ് ടേബിൾ ഇതാ..

ഐഎസ്എലിൽ ഇതുവരെ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തവർ ഇതാ?കിരീടവും ഒന്നാം സ്ഥാനവുമില്ലാതെ കൊമ്പൻമാർ?

നെയ്മറിന് എംബാപ്പെ അയച്ച സന്ദേശം കണ്ട് അമ്പരന്ന് ആരാധകർ