in ,

അഡ്രിയാൻ ലൂണ ലിസ്റ്റിൽ?ഐഎസ്എൽ സീസണിൽ ഗോളടിപ്പിക്കുന്നതിൽ മിടുക്കന്മാർ ഇവരാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് 2022-2023 സീസണിലെ ലീഗ് മത്സരങ്ങൾ അവസാനത്തോട് അടുക്കവേ പ്ലേഓഫ് സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള മത്സരത്തിലാണ് ടീമുകൾ.

ഇന്ത്യൻ സൂപ്പർ ലീഗ് 2022-2023 സീസണിലെ ലീഗ് മത്സരങ്ങൾ അവസാനത്തോട് അടുക്കവേ പ്ലേഓഫ് സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള മത്സരത്തിലാണ് ടീമുകൾ.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഇതുവരെയുള്ള കണക്കുകൾ നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരങ്ങൾ ആരൊക്കെയാണെന്നാണ് നമ്മൾ നോക്കുന്നത്.

17 കളിയിൽ നിന്നും 6 അസിസ്റ്റുകൾ നൽകിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഉറുഗായ് താരം അഡ്രിയാൻ ലൂണയാണ് ആറാം സ്ഥാനത്തുള്ളത്.

16 കളിയിൽ നിന്നും 6 അസിസ്റ്റുകൾ നേടിയ മുംബൈ സിറ്റി താരം പെരേര ഡയസ്, മോഹൻ ബഗാൻ താരം ദിമിത്രി പെട്രടോസ് എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്.

17 കളിയിൽ നിന്ന് 7 അസിസ്റ്റുകൾ നേടിയ മുംബൈ സിറ്റി എഫ്സിയുടെ സ്കോടീഷ് താരം ഗ്രേഗ് സ്റ്റുവർട്, എഫ്സി ഗോവ താരം നോഹ് സദോ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്.

16 കളിയിൽ നിന്നും 7 അസിസ്റ്റ് നേടിയ ഈസ്റ്റ്‌ ബംഗാൾ താരം നവോരം സിങ്ങാണ് നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ അസിസ്റ്റ് വേട്ടക്കാരുടെ ലിസ്റ്റിൽ ലീഡ് ചെയ്യുന്നത്. മാർച്ച്‌ മാസത്തിലാണ് ഐഎസ്എലിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.

കലിംഗയിൽ ഇന്ന് ഉഗ്രൻ പോരാട്ടം?ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ആഗ്രഹിക്കുന്നത് ഹൈദരാബാദ് വിജയിക്കാൻ..

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ലിസ്റ്റിൽ?ആര് നേടും ഇത്തവണത്തെ ഗോൾഡൻ ബൂട്ട്??