in ,

LOVELOVE

ഡൽഹി ക്യാപിറ്റൽസ് ആരാധകർ കാത്തിരുന്ന വാർത്തയെത്തി…

ഡൽഹി ക്യാപിറ്റൽസ് ആരാധകർ കാത്തിരുന്ന വാർത്തയെത്തി. ഡൽഹി ക്യാപിറ്റൽസിന്റെ ദക്ഷിണ ആഫ്രിക്കൻ സൂപ്പർ താരം ആൻറിക് നോർട്ജെയും ഓസ്ട്രേലിയ സൂപ്പർ താരവും ഡേവിഡ് വാർണറും അടുത്ത മത്സരത്തിന് ഉണ്ടാകുമെന്ന് വ്യക്തമാക്കി പരിശീലകൻ റിക്കി പോണ്ടിങ്.

DelhiCapitals [IPL 2021]

ഡൽഹി ക്യാപിറ്റൽസ് ആരാധകർ കാത്തിരുന്ന വാർത്തയെത്തി. ഡൽഹി ക്യാപിറ്റൽസിന്റെ ദക്ഷിണ ആഫ്രിക്കൻ സൂപ്പർ താരം ആൻറിക് നോർട്ജെയും ഓസ്ട്രേലിയ സൂപ്പർ താരവും ഡേവിഡ് വാർണറും അടുത്ത മത്സരത്തിന് ഉണ്ടാകുമെന്ന് വ്യക്തമാക്കി പരിശീലകൻ റിക്കി പോണ്ടിങ്.

ഗുജറാത്ത്‌ ടൈറ്റാൻസ്‌ ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പോണ്ടിങ്ങിന്റെ വാക്കുകളിലേക്ക്.

പരിശീലനത്തിൽ നോർട്ജെ 100% ശതമാനം കായിക ക്ഷമത വീണ്ടുയെടുത്തു കഴിഞ്ഞു . 100% ശതമാനം കായിക ക്ഷമതയോടെ തന്നെ അദ്ദേഹം നാലോ അഞ്ചോ ഓവർ സ്പെല്ല് എറിഞ്ഞാൽ അദ്ദേഹത്തിന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ക്ലിയർൻസ് ലഭിച്ചേക്കും.

ഏപ്രിൽ 7-ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയുള്ള ഞങ്ങളുടെ അടുത്ത മത്സരത്തിന് കുറച്ച് ദിവസങ്ങൾ കൂടി ബാക്കിയുണ്ട്, അതിനാൽ ആ മത്സരത്തിൽ നോർട്ജെ കളിച്ചേക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു.

“ഡേവിഡ് വാർണർ മുംബൈയിൽ എത്തിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഇന്നലെ രാവിലെ തന്നെ പോയി, അതിനാൽ ഇന്ന് രാത്രി ഞങ്ങൾ മുംബൈയിലേക്ക് മടങ്ങുമ്പോൾ അവൻ അവിടെ ഉണ്ടായിരിക്കണം.

മിച്ചൽ മാർഷ് കുറച്ച് ദിവസമായി മുംബൈയിലാണ്, അദ്ദേഹം ക്വാറന്റൈൻ പൂർത്തിയാക്കിട്ടുണ്ടെന്നും പോണ്ടിങ്‌ കൂട്ടിച്ചേർത്തു.

ഡൽഹി ക്യാപിറ്റൽസിന്റെ അടുത്ത മത്സരം ഏപ്രിൽ 7 ന്ന് ലക്ക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ്.

ആരാധകരിൽ ആശങ്ക പടർത്തി, ബ്ലാസ്റ്റേഴ്സ് സൂപ്പർ താരവുമായി ISL വമ്പന്മാർ ചർച്ചയാരംഭിച്ചു…

ഇവാൻ ഇവിടെ തന്നെ കാണും