in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മുംബൈയ്ക്കെതിരെ ബ്ലാസ്റ്റേഴ്‌സ്; സൂപ്പർ താരം തിരിച്ചത്തും; സാധ്യത ഇലവൻ ഇപ്രകാരം

കരുത്തരായ ടീമായതിനാൽ മുംബൈയ്ക്കെതിരെ വിജയിക്കണമെങ്കിൽ സീസണിലെ മികച്ച പ്രകടനം തന്നെ കാഴ്ച്ച വെയ്ക്കണമെന്ന് കഴിഞ്ഞ ദിവസത്തെ വാർത്ത സമ്മേളനത്തിൽ മൈക്കേൽ സ്റ്റാറേ വ്യക്തമാക്കുകയും ചെയ്തിരുന്നു. നാളെ ബ്ലാസ്റ്റേഴ്‌സ് മുംബൈയെ നേരിടാൻ ഒരുങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം…

സീസണിലെ ഏഴാം പോരാട്ടത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ മുംബൈ സിറ്റി എഫ്സിയെ നേരിടാനൊരുങ്ങുകയാണ്. നാളെ രാത്രി 7:30 ന് മുംബൈയുടെ തട്ടകത്തിലാണ് മത്സരം. കരുത്തരായ ടീമായതിനാൽ മുംബൈയ്ക്കെതിരെ വിജയിക്കണമെങ്കിൽ സീസണിലെ മികച്ച പ്രകടനം തന്നെ കാഴ്ച്ച വെയ്ക്കണമെന്ന് കഴിഞ്ഞ ദിവസത്തെ വാർത്ത സമ്മേളനത്തിൽ മൈക്കേൽ സ്റ്റാറേ വ്യക്തമാക്കുകയും ചെയ്തിരുന്നു. നാളെ ബ്ലാസ്റ്റേഴ്‌സ് മുംബൈയെ നേരിടാൻ ഒരുങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം…

സച്ചിൻ സുരേഷ് പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുത്ത് തുടങ്ങിയെങ്കിലും നാളെ സച്ചിൻ സുരേഷ് ഗോൾ വല കാക്കാനുള്ള സാദ്ധ്യതകൾ കുറവാണ്. കുമാർ തന്നേയായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ. ഡിഫൻസിൽ നവോച്ച സിങ്, കോഫ്, പ്രീതം. സന്ദീപ് സഖ്യം തന്നെ തുടരും.

മധ്യനിരയിൽ ഫ്രഡി, ലൂണ, വിബിൻ എന്നിവരും ഇറങ്ങിയേക്കും. മുന്നേറ്റത്തിൽ പരിക്ക് മാറിയ നോവ സദോയി വീണ്ടും കളത്തിലേക്ക് തിരിച്ചെത്തും. നോവ, ജീസസ്, രാഹുൽ കെപി/ അയ്മൻ എന്നിവരായിക്കും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇറങ്ങുക. നോവ തിരിച്ചെത്തുമെന്നതാണ് നാളത്തെ മത്സരത്തിന്റെ പ്രധാന ശ്രദ്ധാഘടകം.

അതേ സമയം പരിക്ക് കാരണം സീസണിൽ ഇത് വരെ കളിയ്ക്കാൻ സാധിക്കാതിരുന്ന യുവ വിങ്ങർ അമാവിയ നാളെ സൈഡ് ബെഞ്ചിൽ സ്ഥാനം ഉറപ്പിക്കാൻ സാധ്യതയുണ്ട്.

അതേ സമയം നിലവിൽ കളിച്ച ആറു മത്സരങ്ങളിൽ രണ്ട് വീതം വിജയവും തോൽവിയും സമനിലയുമായി എട്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. അതിനാൽ പോയിന്റ് പട്ടികയിൽ മുന്നേറ്റമുണ്ടാക്കാൻ മുംബൈയ്ക്കെതിരെ വിജയം അനിവാര്യമാണ്.

4 പഴയ പുലികളെ തിരിച്ചെത്തിക്കാൻ മുംബൈ ഇന്ത്യൻസ്; ലേലത്തിൽ ലക്ഷ്യമിടുന്നത് ഈ താരങ്ങളെ

എംഎൽഎസ്സുമല്ല, സൗദിയുമല്ല; റാമോസ് പുതിയ ക്ലബ്ബിലേക്ക്