in , ,

LOVELOVE

ആസ്ത്രേലിയയ്ക്കെതിരായ മത്സരത്തിന് മുമ്പ് അർജന്റീന പരിശീലകന് പറയാനുള്ളത്

പ്രീക്വാർട്ടറിൽ അർജന്റീനക്ക് നേരിടാൻ ഉള്ളത് ഓസ്ട്രേലിയയെ ആണ്. ഓസ്ട്രേലിയയിക്ക് മുന്നോടിയായിട്ടുള്ള പ്രീക്വാർട്ടർ മത്സരത്തിനു മുമ്പ് അർജന്റീനൻ പരിശീലകനായ ലയണൽ സ്കലോണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Argentina's coach Lionel Scaloni is pictured after receiving the bronze medal after defeating Chile 2-1 in the Copa America football tournament third-place match at the Corinthians Arena in Sao Paulo, Brazil, on July 6, 2019. (Photo by Douglas MAGNO / AFP)

ഖത്തർ ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ടു മത്സരങ്ങളിലും മികച്ച വിജയം നേടിയിട്ടാണ് അർജന്റീന ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടർ എത്തുന്നത്. കഴിഞ്ഞദിവസം അവർ പോളണ്ടിനെയും രണ്ടാമത്തെ മത്സരത്തിൽ മെക്സിക്കോയെയും അവർ പരാജയപെടുത്തിരുന്നു.

ഇനി പ്രീക്വാർട്ടറിൽ അർജന്റീനക്ക് നേരിടാൻ ഉള്ളത് ഓസ്ട്രേലിയയെ ആണ്. ഓസ്ട്രേലിയയിക്ക് മുന്നോടിയായിട്ടുള്ള പ്രീക്വാർട്ടർ മത്സരത്തിനു മുമ്പ് അർജന്റീനൻ പരിശീലകനായ ലയണൽ സ്കലോണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഖത്തർ ലോകകപ്പിൽ ഞങ്ങൾ ഫേവറേറ്റുകളല്ല. പക്ഷേ ഞങ്ങൾ കപ്പിനായി പൊരുതുക തന്നെ ചെയ്യും.പോളണ്ടിന് എതിരായിട്ടുള്ള മത്സരത്തിൽ വിജയിച്ചതോടെ ഞങ്ങൾ ചാമ്പ്യന്മാരാകും എന്ന് കരുതുന്നത് തെറ്റാണ് എന്നാണ് ലയണൽ സ്‌കലോണി പറയുന്നത്.

ലോകക്കപ്പിലെ എല്ലാ മത്സരങ്ങളും കടുപ്പമേറിയതാണ് സൗദി അറേബ്യ ഞങ്ങളെ തോൽപ്പിക്കും എന്ന് ആരും കരുതിയിട്ടില്ല. അതുകൊണ്ടുതന്നെ ഓസ്ട്രേലിയയും എളുപ്പമാകും എന്ന് ഞങ്ങൾ കരുതുന്നില്ല എന്നും ലയണൽ സ്‌കലോണി പറഞ്ഞു. ഓസ്ട്രേലിയയെ എളുപ്പം പരാജയപ്പെടുത്താം എന്ന് വിചാരിക്കുന്നത് ശരിയല്ല എന്നും പക്ഷേ ഈ മത്സരം തന്നെ ഞങ്ങൾ തുടരുമെന്നാണ് അതിലൂടെ എതിരാളികൾക്ക് കടുത്ത പോരാട്ടവും നൽകുമെന്നാണ് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി അഭിപ്രായപ്പെട്ടത്.

അതെ സമയം ആദ്യ മത്സരത്തിലേറ്റ പരാജയം അർജന്റീയക്ക് മേൽ വലിയ വിമർശനവും പ്രതിഷേധവും ഉണ്ടാവാൻ കാരണമായിട്ടുണ്ട്. എന്നാൽ അതിനെയൊക്കെ മറികടന്ന് കൊണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ പ്രീ ക്വാർട്ടറിൽ എത്താനായി എന്നത് അർജന്റീനയ്ക്ക് മുൻ‌തൂക്കം നൽകുന്നുണ്ട്

ഇത് ശരിയല്ല; തുറന്നടിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി

മെസ്സിക്ക് പുതിയ ഒരു റെക്കോർഡ് കൂടി