in ,

ആവേശപോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് തടയിട്ട് ചെന്നൈയിൻ എഫ്സി

ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ സൗത്ത് ഇന്ത്യൻ ഡെർബിയിൽ ചെന്നൈയിൻ എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം സമനിലയിൽ. ചെന്നൈയിനിലെ മറീന അറീന സ്റ്റേഡിയത്തിൽ നടന്ന കിടിലൻ പോരാട്ടമാണ് ഒരു ഗോളിന്റെ സമനിലയിൽ കലാശിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ സൗത്ത് ഇന്ത്യൻ ഡെർബിയിൽ ചെന്നൈയിൻ എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം സമനിലയിൽ. ചെന്നൈയിനിലെ മറീന അറീന സ്റ്റേഡിയത്തിൽ നടന്ന കിടിലൻ പോരാട്ടമാണ് ഒരു ഗോളിന്റെ സമനിലയിൽ കലാശിച്ചത്.

ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതിയുടെ 23-മിനിറ്റിൽ സഹൽ അബ്ദുസമദിലൂടെ ലീഡ് നേടി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തുടർച്ചയായ ആറാം ഐഎസ്എൽ മത്സരവും വിജയിക്കാമെന്ന് മോഹത്തിൽ ഒരു ഗോൾ ലീഡോടെ ആദ്യ പകുതി പിരിഞ്ഞു.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 48-മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ വിൻസി ബാരറ്റോ നേടുന്ന ഗോളിലൂടെ മത്സരം സമനിലയിലാക്കിയ ചെന്നൈയിൻ എഫ്സി ഹോം തോൽവിയിൽ നിന്നും കരകയറി.

തുടർന്ന് വിജയഗോളിന് വേണ്ടി മാറ്റങ്ങൾ വരുത്തിയും ഇരുടീമുകൾ കിണഞ്ഞുശ്രമിച്ചെങ്കിലും അവസാന വിസിൽ ഉയരുമ്പോൾ ആവേശകരമായ സമനിലയിൽ മത്സരം അവസാനിക്കുകയായിരുന്നു. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സമനില മത്സരമായിരുന്നു ഇത്.

മത്സരം സമനിലയായതോടെ 10 കളിയിൽ നിന്നും 14 പോയന്റുള്ള ചെന്നൈയിൻ എഫ്സി ഏഴാം സ്ഥാനത്ത് തുടരുകയാണ്. 10 കളിയിൽ നിന്നും 19 പോയന്റ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നാലാം സ്ഥാനത്തെത്തി. ഐഎസ്എലിലെ അടുത്ത മത്സരത്തിൽ വ്യാഴാഴ്ച ജംഷഡ്പൂർ എഫ്സി vs എഫ്സി ഗോവയെ നേരിടും.

നാണക്കേടിന്റെ റെക്കോർഡ് തിരുത്താൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് മറീന അറീനയിൽ

നാണക്കേടിന്റെ റെക്കോർഡ് തകർക്കാതെ ബ്ലാസ്റ്റേഴ്‌സ് നാട്ടിലേക്ക്