in ,

LOLLOL OMGOMG CryCry AngryAngry LOVELOVE

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, പ്ലേഓഫിൽ ഹോം അഡ്വന്റാജ് സാധ്യത കുറഞ്ഞു, ഇനി അത്ഭുതങ്ങൾ സംഭവിക്കണം..

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വീണ്ടും മോഹൻ ബഗാനോട് പരാജയപ്പെട്ടതോടെ പോയന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വീണ്ടും മോഹൻ ബഗാനോട് പരാജയപ്പെട്ടതോടെ പോയന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നിട്ടുണ്ട്.

ഇതോടെ പ്ലേഓഫ് മത്സരത്തിൽ ലഭിക്കുന്ന ഹോം അഡ്വന്റാജ് ബ്ലാസ്റ്റേഴ്സിന് ലഭിക്കാനുള്ള സാധ്യത കുറഞ്ഞു. പോയന്റ് ടേബിളിൽ മൂന്നും നാലും സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമിനാണ് പ്ലേഓഫ് മത്സരം തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ കളിക്കാൻ അവസരം ലഭിക്കുക.

നിലവിൽ മൂന്നും നാലും സ്ഥാനങ്ങളിൽ മോഹൻ ബഗാൻ, ബാംഗ്ലൂരു എഫ്സി ടീമുകളാണ്. കൂടാതെ ഒഡിഷ എഫ്സി, എഫ്സി ഗോവ ടീമുകൾ ശേഷിക്കുന്ന ഒരു പ്ലേഓഫ് സ്ഥാനത്തിന് വേണ്ടി പോരാടുകയാണ്.

എന്തായാലും അടുത്ത മത്സരത്തിൽ പോയന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സിന് നിലവിലെ ഫോം അനുസരിച്ചു മത്സരത്തിൽ വിജയിക്കുക അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

കൂടാതെ മികച്ച ഫോമിൽ കളിക്കുന്ന മോഹൻ ബഗാൻ, ബാംഗ്ലൂരു എഫ്സി, ഒഡിഷ എഫ്സി ടീമുകൾ അടുത്ത മത്സരം വിജയിച്ചാലും ബ്ലാസ്റ്റേഴ്സിന് ടോപ് ഫോറിൽ ഫിനിഷ് ചെയുന്നത് അസാധ്യമാണ്.

തുടർച്ചയായി ആറ് എവേ മത്സരങ്ങൾ തോൽവിയറിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് പ്ലേഓഫിൽ എവേ സ്റ്റേഡിയത്തിൽ കളിക്കേണ്ടി വന്നാൽ നിലവിലെ ഫോം തുടർന്നാൽ കിരീടപ്രതീക്ഷകൾ അവസാനിപ്പിക്കേണ്ടി വരും.

അതേസമയം ഹോം സ്റ്റേഡിയത്തിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുവേങ്കിലും സ്ഥിരതയില്ലാത്ത ഫോം കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. ഫെബ്രുവരി 26-നാണ്‌ കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ അവസാന മത്സരം.

വീണ്ടും വീണ്ടും തോൽവി.!! ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു..

ഇത് വളരെ മോശം, ATKMB-യെ തോല്പിക്കാൻ എന്തുകൊണ്ട് ബ്ലാസ്റ്റേഴ്സിന് കഴിയുന്നില്ല??