കേരളത്തിൽ വെച്ച് നടക്കുന്ന ഹീറോ സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് എ യിലെ അവസാന റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് ആവേശത്തോടെ തുടക്കം കുറിക്കുകയാണ്.
രാത്രി 8:30നാണ് രണ്ട് മത്സരങ്ങളും നടക്കുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ നേരിടുന്ന ശ്രീനിധി ഡെക്കാൻ എഫ്സിക്ക് വിജയം അനിവാര്യമായ മത്സരമാണിത്.
അതേസമയം തന്നെ കോഴിക്കോട് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന തകർപ്പൻ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് vs ബാംഗ്ലൂരു എഫ്സി ടീമുകൾക്ക് വിജയം അനിവാര്യമാണ്.
ചിരവൈരികളുടെ പോരാട്ടത്തിൽ തോൽക്കുന്ന ടീം പുറത്താകുമെന്ന പ്രത്യേകത കൂടിയുണ്ട്. അതേസമയം ശ്രീനിധി ഡെക്കാന്റെ മത്സരഫലം കൂടി ആശ്രയിച്ചായിരിക്കും സെമിഫൈനലിസ്റ്റ് തീരുമാനമാകുക.
ഹീറോ സൂപ്പർ കപ്പ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സോണി 2, ഫാൻകോഡ് എന്നിവയിൽ ലഭ്യമാണ്. കൂടുതൽ വാർത്തകൾക്കായി aaveshamclub സന്ദർശിക്കൂ..