in , ,

LOVELOVE

വിജയത്തിനും നേട്ടങ്ങൾക്കും വേണ്ടിയുള്ള തന്റെ കഠിന പ്രയത്നം ഒരിക്കലും അവസാനിക്കില്ല – ക്രിസ്ത്യാനോ റൊണാൾഡോ

മറ്റേതൊരു യുണൈറ്റഡ് കളിക്കാരനെക്കാളും കൂടുതൽ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് അവാർഡുകൾ റൊണാൾഡോ ഇപ്പോൾ നേടിയിട്ടുണ്ട്, വെയ്ൻ റൂണിയെയാണ് അദ്ദേഹം മറികടന്നത്. കെവിൻ ഡി ബ്രൂയിൻ, തിയാഗോ അൽകാന്റാര, സൺ ഹ്യൂങ്-മിൻ എന്നിവരെ പിന്തള്ളിയാണ് റൊണാൾഡോ കഴിഞ്ഞ മാസത്തിലെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമായത്.

വിജയത്തിനും നേട്ടങ്ങൾക്കും വേണ്ടിയുള്ള തന്റെ കഠിന പ്രയത്നം ഒരിക്കലും അവസാനിക്കില്ലെന്ന് റൊണാൾഡോ. കഴിഞ്ഞ മാസത്തിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്കാരം അദ്ദേഹമാണ് സ്വന്തമാക്കിയത്. ഈ സീസണിൽ രണ്ട് തവണ പ്രീമിയർ ലീഗ് “Player of the month” സ്വന്തമാക്കിയ ഒരേ ഒരു കളിക്കാരൻ കൂടിയാണ് റൊണാൾഡോ

കഴിഞ്ഞ മാസത്തിൽ റൊണാൾഡോ നോർവിച് സിറ്റിക്കെതിരെ ഹാട്ട്രിക്ക് നേടിയിരുന്നു. ചെൽസി ആർസേനൽ എന്നീ ടീമുകൾക്കെതിരെ ഗോളും നേടി. കഴിഞ്ഞ മാസം തന്നെയാണ് റൊണാൾഡോ പ്രീമിയർ ലീഗിൽ തന്റെ നൂറാമത്തെ ഗോളും നേടിയത്.

“എന്റെ രണ്ടാമത്തെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്ത് അവാർഡ്, എന്റെ കരിയറിലെ ആറാമത്തെ അവാർഡ്,” റൊണാൾഡോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചു.“എന്റെ ആദ്യകാലങ്ങളിലെന്നപോലെ ഇന്ന് വിജയിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.വിജയത്തിനും നേട്ടങ്ങൾക്കും വേണ്ടിയുള്ള വിശപ്പ് ഒരിക്കലും മായുന്നില്ല. ഇത് സാധ്യമാക്കിയ എല്ലാവർക്കും നന്ദി.

കാരിംഗ്ടൺ പരിശീലന ഗ്രൗണ്ടിൽ നിന്ന് ചിത്രീകരിച്ച ഒരു പ്രത്യേക വീഡിയോയിൽ, CR7 ന് യുണൈറ്റഡ് ആരാധകർക്ക് നന്ദി പറഞ്ഞു.”ഹലോ!” അദ്ദേഹം പറഞ്ഞു, “ഈ മാസത്തെ കളിക്കാരനായി എനിക്ക് വോട്ട് ചെയ്തതിന് നന്ദി. നന്ദി കൂട്ടുകാരെ. സിയാവോ സിയാവോ.”

മറ്റേതൊരു യുണൈറ്റഡ് കളിക്കാരനെക്കാളും കൂടുതൽ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് അവാർഡുകൾ റൊണാൾഡോ ഇപ്പോൾ നേടിയിട്ടുണ്ട്, വെയ്ൻ റൂണിയെയാണ് അദ്ദേഹം മറികടന്നത്. കെവിൻ ഡി ബ്രൂയിൻ, തിയാഗോ അൽകാന്റാര, സൺ ഹ്യൂങ്-മിൻ എന്നിവരെ പിന്തള്ളിയാണ് റൊണാൾഡോ കഴിഞ്ഞ മാസത്തിലെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമായത്.

ആ യുവ താരം അധികം വൈകാതെ തന്നെ ഇന്ത്യൻ ടീമിൽ അരങ്ങേറും – രോഹിത് ശർമ

സ്വാപ്പ് ഡീലിന് ഒരുങ്ങി യുണൈറ്റഡ്, നാപോളി സ്ട്രൈക്കർ യുണൈറ്റഡിലേക്ക്..