in

LOVELOVE

ധീരജ് സിങ്ങിന് ചരിത്രനേട്ടം ഭാരതത്തിൻറെ അഭിമാനമായി മുൻ ബ്ലാസ്റ്റേഴ്സ് താരം…

ഡേവിഡ് ജെയിംസ് പോയതോടെ ബ്ലാസ്റ്റേഴ്സ് വിട്ട ധീരജ് നേരെ പോയത് കൊൽക്കത്തയിലേക്ക് ആയിരുന്നു. അവിടെ അദ്ദേഹത്തിനു മതിയായ അവസരങ്ങൾ ലഭിച്ചില്ല. പിന്നെ അദേഹം ഗോവയിലേക്ക് മാറി, അവിടെ എത്തിയതിനുശേഷം അദ്ദേഹത്തിൻറെ സമയം വീണ്ടും തെളിഞ്ഞു എന്നുതന്നെ പറയാം. വളരെ മികച്ച അവസരങ്ങൾ ഗോവ അദ്ദേഹത്തിന് അവിടെ കൊടുത്തു.

Dheeraj Singh [File Imge]

അണ്ടർ 16 ലോകകപ്പിൽ ഇന്ത്യൻ ഗോൾവലക്ക് കീഴിലും, ISL-ൽ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്തിനും കരുത്തോടെ കാവൽനിന്ന ധീരജ് സിംഗ് എന്ന ഗോൾകീപ്പർ ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസമായി വളരും എന്നത് ഉറപ്പ് തന്നെയാണെന്ന് കാലം വീണ്ടും തെളിയിച്ചു. ഇന്ത്യൻ ഫുട്ബോളിലെ മാനുവൽ ന്യൂയറും ഒളിവർ ഖാനും ലെവ് യാഷിനും എല്ലാം നമ്മുടെ സ്വന്തം ധീരജ് തന്നെയാണ്. മലയാളി ഫുട്ബോൾ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഫുട്ബോൾ താരം ആണ് ധീരജ് സിംഗ്.

ഇന്ത്യൻ മണ്ണിൽ അരങ്ങേറിയ അണ്ടർ 17 ലോകകപ്പിൽ ഹീറോ ആയിരുന്നു ധീരജ് സിങ് എന്ന ഇന്ത്യൻ ഗോൾകീപ്പർ. ടൂർണ്ണമെൻറിൽ ഇന്ത്യയ്ക്ക് എടുത്തുപറയാൻ കാര്യമായ നേട്ടങ്ങളൊന്നും ഇല്ലെങ്കിലും ധീരജ് സിങ് എന്ന ഗോൾ കീപ്പറുടെ മിന്നുന്ന പ്രകടനം ഒരു അഭിമാനം ആയിരുന്നു. വിദേശ താരങ്ങളുടെ കരുത്തുറ്റ ഷോട്ടുകൾ തന്നെ താണ്ടി ഗോൾ വരെ കടക്കാതെ ഗോൾവല സംരക്ഷിച്ചു നിർത്തുന്നതിൽ യുവതാരം വളരെ മികവ് കാണിച്ചിരുന്നു.

Dheeraj Singh [File Imge]

പലപ്പോഴും എതിർടീമിലെ വരെ പരിശീലകർ താരത്തിനെ അഭിനന്ദിക്കാൻ മുന്നിൽ ഉണ്ടായിരുന്നു. അത്രത്തോളം വ്യക്തിഗത മികവ് അദ്ദേഹം ക്രോസ് ബാറിനു കീഴിൽ കാഴ്ചവെച്ചിരുന്നു. യുവ പ്രതിഭകളുടെ ലോകകപ്പ് മാമാങ്കത്തിന് തിരശീല വീണപ്പോൾ തലയുയർത്തി തന്നെയായിരുന്നു ധീരജ് സിംഗ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് നടന്നുവന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു അദ്ദേഹത്തിൻറെ ആദ്യ ക്ലബ്ബ്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന ഡേവിഡ് ജെയിംസ് ആയിരുന്നു അദ്ദേഹം ടീമിൽ എത്തുവാൻ മുഖ്യ കാരണക്കാരൻ.

ആ സീസണിൽ ടീമെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ലായിരുന്നു. പക്ഷേ ക്രോസ് ബാറിനു കീഴിൽ ധീരജ് നടത്തിയ മാരക സേവകൾ എല്ലാവരുടെയും മനസ്സ് നിറച്ചു . ഡേവിഡ് ജെയിംസ് പോയതോടെ ബ്ലാസ്റ്റേഴ്സ് വിട്ട ധീരജ് നേരെ പോയത് കൊൽക്കത്തയിലേക്ക് ആയിരുന്നു. അവിടെ അദ്ദേഹത്തിനു മതിയായ അവസരങ്ങൾ ലഭിച്ചില്ല. പിന്നെ അദേഹം ഗോവയിലേക്ക് മാറി, അവിടെ എത്തിയതിനുശേഷം അദ്ദേഹത്തിൻറെ സമയം വീണ്ടും തെളിഞ്ഞു എന്നുതന്നെ പറയാം. വളരെ മികച്ച അവസരങ്ങൾ ഗോവ അദ്ദേഹത്തിന് അവിടെ കൊടുത്തു. ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ വരെ അദ്ദേഹത്തിന് പങ്കെടുക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തു.

ഏഷ്യൻ ചാമ്പ്യൻസ് ലീഗിലെ മികച്ച പ്രകടനത്തിൽ കൂടി ഏഷ്യൻ ടൂർണ്ണമെണമെന്റുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഇന്ത്യൻ ഗോൾകീപ്പർ എന്ന ചരിത്രനേട്ടം അദ്ദേഹത്തിന് കേവലം ഒരൊറ്റ സീസൺ കൊണ്ട് ലഭിച്ചു. 26 സേവുകളും രണ്ട് ക്ലീൻ ഷീറ്റുകളുമാണ് തുടക്കത്തിൽ തന്നെ അദ്ദേഹം നേടിയെടുത്തത്. 2011 ലെ ഏഷ്യൻ കപ്പിൽ 16 സേവുകൾ നടത്തിയ സുബ്രത പോളിനെയും 2019 ലെ ഏഷ്യൻ കപ്പിൽ ഏഴ് കൊണ്ട് തന്നെ മറികടന്നത് സേവുകൾ നടത്തിയ ഗുർപ്രീതിനെയുമാണ് ധീരജ് ഒറ്റ സീസണൽ മറികടന്നത്.

ആ മികവിന് അർഹിച്ച അംഗീകാരം ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. 2021എ എഫ് സി ചാമ്പ്യൻഷിപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ 11 താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഈ വർഷത്തെ എസ് സി ചാമ്പ്യൻസ് ലീഗ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ ഭാരതത്തിൻറെ അഭിമാന തിലകമായി ധീരജ് സിംഗ് എന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ടീമിൽ ഇടം നേടി. 21 വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹത്തിനു മുന്നിൽ ഇനി വളരെ വിശാലമായ ഒരു ഫുട്ബോൾ ഭാവി തുറന്നു കിടക്കുകയാണ്.

മാഴ്സലീന്യോ വീണ്ടും ഇന്ത്യൻ മണ്ണിൽ പന്തുകൊണ്ട് കവിത രചിക്കാൻ മടങ്ങി വരുന്നു…

ആ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വളരെ വലിയ ഒരു ദുരന്തമായിരിക്കും…