in

ഒരു ഗോൾ കൂടി നേടിയാൽ മെസ്സിയെ കാത്ത് ലാറ്റിനമേരിക്കയുടെ ചരിത്ര റെക്കോർഡ്…

2014 ലോകകപ്പ് യോഗ്യതാ കാമ്പെയ്‌നിനിടെ ഒമ്പത് തവണ മെസ്സി സ്കോർ ചെയ്തു. 2018 ൽ ഏഴ് തവണയും ഗോൾ നേടി. ഇനി രണ്ട് യോഗ്യതാ മത്സരങ്ങൾ കൂടി കളിക്കാൻ ബാക്കിയുള്ള മെസ്സിക്ക് ഒരു ഗോൾ കൂടി നേടുവാൻ കഴിഞ്ഞാൽ അത് റെക്കോർഡിലേക്ക് ഉള്ള കാൽവയ്പാകും.

ഫിഫ ലോകകപ്പ് 2022 യോഗ്യതാ പോരാട്ടത്തിൽ വെനസ്വേലയ്‌ക്കെതിരെ നേടിയ ഗോളോടെ പുതിയൊരു റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ വർഷം നവംബറിന് ശേഷം കോപ്പ അമേരിക്ക ചാമ്പ്യൻമാർക്കായുള്ള തന്റെ ആദ്യ മത്സരത്തിൽ അർജന്റീനയുടെ 3 -0 ത്തിന്റെ വിജയത്തിൽ മെസ്സി ഒരു ഗോൾ നേടി.

messi

FIFA ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസ്സിക്ക് ഇപ്പോൾ 28 ഗോളുകൾ ഉണ്ട്. ഇത് CONMEBOL ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മുൻ ബാഴ്സലോണ സഹതാരം ലൂയിസ് സുവാരസിനൊപ്പം മെസ്സിയെ എത്തിച്ചു.ബൊളീവിയൻ സ്‌ട്രൈക്കർ മാഴ്‌സെലോ മാർട്ടിൻസ് (22), ചിലി താരം അലക്‌സിസ് സാഞ്ചസ് (19), അർജന്റീന ഇതിഹാസം ഹെർണാൻ ക്രെസ്‌പോ (19) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.

2006 ഫിഫ ലോകകപ്പിൽ മെസ്സി കളിച്ചിട്ടുണ്ടെങ്കിലും ക്വാളിഫയറിൽ ഗോൾ നേടാനായില്ല. ആ വർഷം മാർച്ചിൽ ക്രൊയേഷ്യയുമായുള്ള സൗഹൃദ തോൽവിയിൽ മാത്രമാണ് മെസ്സി അർജന്റീനക്കായി ആദ്യ ഗോൾ നേടിയത് .2007 ഒക്‌ടോബറിൽ വെനസ്വേലയ്‌ക്കെതിരെ 2-0ന് ജയിച്ച മത്സരത്തിലാണ് ഫിഫ യോഗ്യത പോരാട്ടത്തിൽ മെസ്സിയുടെ ആദ്യ സ്‌ട്രൈക്ക്.

ആ പ്രാവിശ്യം മെസ്സി നാലു ഗോളുകൾ നേടി.2014 ലോകകപ്പ് യോഗ്യതാ കാമ്പെയ്‌നിനിടെ ഒമ്പത് തവണ മെസ്സി സ്കോർ ചെയ്തു. 2018 ൽ ഏഴ് തവണയും ഗോൾ നേടി. ഇനി രണ്ട് യോഗ്യതാ മത്സരങ്ങൾ കൂടി കളിക്കാൻ ബാക്കിയുള്ള മെസ്സിക്ക് ഒരു ഗോൾ കൂടി നേടുവാൻ കഴിഞ്ഞാൽ അത് റെക്കോർഡിലേക്ക് ഉള്ള കാൽവയ്പാകും.

ഫൈനലിൽ വിവാദമായ സബ്സ്റ്റിറ്റ്യൂഷനുകൾ നടത്താൻ ഇവാൻ നിർബന്ധിതനാവുകയായിരുന്നു…

ഇതാര് മുംബൈ ഇന്ത്യൻസ് ധോണിയോ ഹെലികോപ്റ്റർ ഷോട്ടുമായി ഇഷാൻ കിഷൻ…