in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഐ എസ് എൽ അടുക്കുമ്പോൾ രണ്ട് ക്ലബ്ബുകൾക്ക് ഹോം സ്റ്റേഡിയമില്ല..

അണ്ടർ -17 വനിതാ ലോകകപ്പ് ഈ മാസങ്ങളിൽ നടക്കുന്നതിനാലാണ് ഇരു ക്ലബ്ബുകൾക്കും തങ്ങളുടെ ഹോം ഗ്രൗണ്ട് ആദ്യ കുറച്ചു മത്സരങ്ങളിൽ നഷ്ടമാവുക.ഒക്ടോബർ 11 മുതൽ ഒക്ടോബർ 30 വരെയാണ് അണ്ടർ -17 ലോകകപ്പ്.ഈ പ്രശനം എത്രയും വേഗം തന്നെ പരിഹരിക്കുമെന്ന് നമുക്ക് കരുതാം.

ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്ത് നിൽക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവിന് വേണ്ടിയാണ്.9 മാസത്തെ ഫുട്ബോൾ കലണ്ടറാണ് ഈ വർഷം ഇന്ത്യൻ ഫുട്ബോളിന്. അടുത്ത മാസം ഡ്യുറണ്ട് കപ്പോടെ തുടങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ സീസൺ അവസാനിക്കുക മെയിൽ അവസാനിക്കുന്ന സൂപ്പർ കപ്പോടെയാണ്.

ഒക്ടോബർ 6 ന്നാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്.മാർച്ച്‌ 18 ന്നാണ് ലീഗ് അവസാനിക്കുക. ഇപ്പോൾ രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ ഒരു പ്രതിസന്ധി നേരിടുകയാണ്.എന്താണ് ആ പ്രതിസന്ധി എന്ന് പരിശോധിക്കാം.

ഒഡിഷ എഫ് സി യും എഫ് സി ഗോവയുമാണ് നിലവിൽ പ്രശ്നങ്ങൾ നേരിടുന്നത്. ഇരു ടിമുകൾക്കും സീസണിന്റെ തുടക്കത്തിൽ തങ്ങളുടെ ഹോം ഗ്രൗണ്ട് ലഭ്യമാകില്ല.ഇന്നലെ നടന്ന ഐ എസ് എൽ മീറ്റിങ്ങിൽ ഇരു ടീമുകളും ഈ പ്രശ്നം ഉന്നയിച്ചിട്ടുണ്ട്.

അണ്ടർ -17 വനിതാ ലോകകപ്പ് ഈ മാസങ്ങളിൽ നടക്കുന്നതിനാലാണ് ഇരു ക്ലബ്ബുകൾക്കും തങ്ങളുടെ ഹോം ഗ്രൗണ്ട് ആദ്യ കുറച്ചു മത്സരങ്ങളിൽ നഷ്ടമാവുക.ഒക്ടോബർ 11 മുതൽ ഒക്ടോബർ 30 വരെയാണ് അണ്ടർ -17 ലോകകപ്പ്.ഈ പ്രശനം എത്രയും വേഗം തന്നെ പരിഹരിക്കുമെന്ന് നമുക്ക് കരുതാം.

പണത്തിന് വേണ്ടിയല്ല,ബാംഗ്ലൂരിന് തന്നെ ആവശ്യമുണ്ടായിരുന്നില്ലെന്ന് ആഷിഖ് കുരുണിയൻ..

ഡാങ്മെ ഗ്രേസിന്റെ അടുത്ത ലക്ഷ്യം യൂറോപ്..