നാളെ നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ് സി മത്സരത്തിന്റെ ആദ്യ ഇലവനിൽ യുവ പ്രതിരോധ നിര താരം റൂയിവ ഹോർമിപാമ് എത്തിയേക്കുമെന്ന് സൂചന നൽകിയ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്.
നാളെ നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ് സി മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് പരിശീലകൻ മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ഹോർമി ക്വാററ്റിന് പൂർത്തിയാക്കി തിരിച്ചു വന്നിരിക്കുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങളോടൊപ്പം അദ്ദേഹം പരിശീലിക്കുന്നുണ്ട്. അദ്ദേഹം നാളത്തെ മത്സരത്തിന് തയ്യാറാണ് എന്നും ഇവാൻ കൂട്ടിച്ചേർത്തു.
ഈ സീസൺ കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയ ഏറ്റവും മികച്ച താരമാണ് ഹോർമിപാമ്.ജംഷഡ്പൂരിന് എതിരെ നടന്ന മത്സരത്തിൻ മുന്നേയാണ് അദ്ദേഹത്തിന് പരിക്കേൽക്കുന്നത്.തുടർന്നു സർജറിക്ക് വിധേയനായ ഹോർമിപാമ് കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ തിരിച്ചെത്തിയത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം നാളെ ചെന്നൈയിൻ എഫ് സി ക്കെതിരെയാണ്.നിലവിൽ 17 മൽസരങ്ങളിൽ നിന്ന് 27 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.