in ,

കൊമ്പ് കുലുക്കി കൊമ്പൻമാർ വരും, തന്റെ ടീം നേരിടാൻ തയ്യാറാണെന്ന് ഹൈദരാബാദ് എഫ്സി കോച്ച്

വളരെ മികച്ച രീതിയിൽ അണിഞ്ഞൊരുങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കൊച്ചിയിലെ മത്സരത്തിനെത്തുകയെന്നും അവരെ നേരിടാൻ തന്റെ ടീം കഠിനപരിശീലനം നടത്തണമെന്ന് മനോലോ മാർക്കസ്

വളരെ മികച്ച രീതിയിൽ അണിഞ്ഞൊരുങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കൊച്ചിയിലെ മത്സരത്തിനെത്തുകയെന്നും അവരെ നേരിടാൻ തന്റെ ടീം കഠിനപരിശീലനം നടത്തണമെന്ന് മനോലോ മാർക്കസ്.

കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് ഹൈദരാബാദിന്റെ സ്പാനിഷ് പരിശീലകൻ ഇക്കാര്യങ്ങൾ പറയുന്നത്.

“തീർച്ചയായും എതിരാളികൾ വളരെ നല്ല രീതിയിൽ ഒരുങ്ങിയാണ് എത്തുക, അവിടെ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാം, പക്ഷേ മാനസികാവസ്ഥയുടെ കാര്യത്തിലെങ്കിലും, അവർ ടീമിനെ എങ്ങനെ പരിശീലിപ്പിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ, നമ്മുടെ എതിരാളികൾ വളരെ നല്ല അവസ്ഥയിലായിരിക്കും കളിക്കാനെത്തുന്നത്.”

“ഞങ്ങൾ കഠിനപരിശീലനം നടത്തണം, കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നല്ല കളി കളിക്കണം, പിന്നെ 10 ദിവസം കൂടി പ്രായോഗികമായി സെമിഫൈനൽ മത്സരത്തിന് തയ്യാറെടുക്കണം എതിരാളികൾ ആരാണെന്ന് നോക്കി ഫൈനലിലേക്ക് യോഗ്യത നേടാൻ ശ്രമിക്കുക. ഇതാണ് ഞങ്ങളുടെ ലക്ഷ്യം.” – മനോലോ മാർക്കസ് പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

‘എന്തുവില കൊടുത്തും ഫാൻസിന് മുന്നിൽ ഇവാനും ബ്ലാസ്റ്റേഴ്‌സും വിജയിക്കാൻ ശ്രമിക്കും’

ബ്ലാസ്റ്റേഴ്സിനെതിരെയുള്ള കളിക്ക് മുൻപ് അൽവരോയുടെ കാര്യം ഓർമ്മിപ്പിച്ച് ഹൈദരാബാദ് പരിശീലകൻ..