in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ഹൈദരാബാദ് പരിശീലകൻ പറഞ്ഞത്..

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലീഗ് സ്റ്റേജിലെ അവസാന പോരാട്ടത്തിൽ ഞായറാഴ്ച ഹൈദരാബാദിനെ നേരിടാനൊരുങ്ങുകയാണ്. ഞായറാഴ്ച രാത്രി 7:30ക്കി ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തോ അല്ലെങ്കിൽ നാലാം സ്ഥാനത്തോ ഫിനിഷ് ചെയ്യാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. എന്നാൽ അത് അത്ര എളുപ്പമല്ല. ബംഗളുരു ഏകദേശം മൂന്നാം സ്ഥാനത്ത് ഉറപ്പിച്ച രീതിയിലാണുള്ളത്.

നിലവിലെ സ്ഥിതി അനുസരിച് എടികെ അടുത്ത മത്സരത്തിൽ തോൽക്കുകയോ അല്ലെങ്കിൽ സമനിലയാവുകയും ചെയ്തിട്ട് ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ ജയിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് നാലാം സ്ഥാനത്ത് എത്താനാകും.

എന്തിരുന്നാലും ഹൈദരാബാദിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ഹൈദരാബാദ് പരിശീലകൻ മനോലോ മാർക്വേസ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

“ഇവാൻ ഇത്തരം സാഹചര്യങ്ങളിൽ ഒരു വിജയിയാണ്. ഉറപ്പായും, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മുന്നിൽ അവൻ വിജയിക്കാൻ ആഗ്രഹിക്കുന്നു.അതുകൊണ്ട് തന്നെ അവർ വിജയിക്കാൻ ശ്രമിക്കും. ബ്ലാസ്റ്റേഴ്‌സ് അവരുടെ മുഖ്യ ടീമുമായി കളിക്കുമെന്ന് ഞാൻ കരുതുന്നു.” ഹൈദരാബാദ് പരിശീലകൻ മനോലോ മാർക്വേസ് പറഞ്ഞത്.

ഞങ്ങളെ കണ്ട് പഠിക്കൂ; മുംബൈ ഇന്ത്യൻസ് ആരാധകരോട് സിഎസ്കെ ഫാൻസ്‌

ഐഎസ്എൽ കഴിഞ്ഞാൽ ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ്? പുതുമുഖങ്ങളെ കാണാനാവും..