in ,

LOVELOVE LOLLOL

ഹൈദരാബാദിനോട്‌ പകരം വീട്ടി ബ്ലാസ്റ്റേഴ്‌സ്?

സീസണിൽ തോൽവിയറിയാതെ കുതിച്ചുവന്ന നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയെ അവരുടെ മൈതാനത്തു വെച്ച് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് പോയന്റ് ടേബിളിൽ മുൻനിരയിലേക്ക് എത്തി. മത്സരത്തിൽ വിദേശ താരമായ ദിമിത്രിയോസ് ഡയമന്റാകോസ് നേടിയ ഏകഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടുന്നത്

സീസണിൽ തോൽവിയറിയാതെ കുതിച്ചുവന്ന നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയെ അവരുടെ മൈതാനത്തു വെച്ച് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് പോയന്റ് ടേബിളിൽ മുൻനിരയിലേക്ക് എത്തി.
മത്സരത്തിൽ വിദേശ താരമായ ദിമിത്രിയോസ് ഡയമന്റാകോസ് നേടിയ ഏകഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടുന്നത്.

ഹൈദരാബാദിന്റെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം റൗണ്ട് മത്സരത്തിൽ ടേബിൾ ടോപേഴ്സായ ഹൈദരാബാദ് വിജയം ആവർത്തിക്കാൻ ഇറങ്ങിയപ്പോൾ തുടർച്ചയായ മൂന്നാം മത്സരം വിജയിക്കണമെന്ന ആഗ്രഹത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ബൂട്ട് കെട്ടിയത്.

മത്സരം തുടങ്ങി 18-മിനിറ്റിൽ തന്നെ തുടർച്ചയായ മത്സരത്തിൽ ഗോൾ നേടി ഗ്രീക്ക് മുന്നേറ്റനിര താരം ദിമിത്രിയോസ് ഡയമന്റാകോസ് ലീഡ് നേടിയെടുത്തപ്പോൾ, ഒരു ഗോൾ ലീഡുമായി അവസാനം വരെ പൊരുതി നിൽക്കുവാൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇതിനിടെ ആദ്യ പകുതിയിൽ ഗോൾ നേടിയ ദിമിത്രിയോസ് പരിക്കിന്റെ ലക്ഷണങ്ങൾ കാരണം കളം വിട്ടിരുന്നു.

അവസാനം വരെ ആവേശം തുളുമ്പിയ മത്സരത്തിൽ ഒരു ഗോൾ തിരിച്ചടിച്ചു സമനില നേടിയെടുക്കുവാൻ മനോലോ മാർക്കസിന്റെ ഹൈദരാബാദ് കഠിനശ്രമം നടത്തിയെങ്കിലും അവസാന വിസിൽ ഉയരുന്നത് വരെ ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുക്കുവാൻ ആദിത്വയർക്ക് കഴിഞ്ഞില്ല.

ഈ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 7 കളിയിൽ നിന്ന് 16 പോയന്റുമായി ഹൈദരാബാദ് എഫ്സി തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. 7 മത്സരങ്ങളിൽ നിന്ന് 12 പോയന്റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്. നാളെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ എഫ്സി ഗോവ vs എടികെ മോഹൻ ബഗാനെയാണ് നേരിടുന്നത്.

ഐഎസ്എല്ലിനെ പറ്റി എന്നോട് പലരും ഇങ്ങനെയൊന്നുമല്ല പറഞ്ഞിരുന്നത്; ഡയമന്തകോസ്

ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്‌സ് തോൽപിച്ച മത്സരത്തിലെ കണക്കെടുപ്പ്