in ,

ഒഡിഷയെ കീഴടക്കി തീയായി ഹൈദരാബാദ് എഫ്സി കുതിക്കുന്നു?

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വൈകുന്നേരം നടന്ന കിടിലൻ പോരാട്ടത്തിൽ ടേബിൾ ടോപ്പേഴ്‌സും നിലവിലെ ചാമ്പ്യൻമാരുമായ ഹൈദരാബാദ് എഫ്സി തങ്ങളുടെ അപരാജിത കുതിപ്പ് ആവർത്തിച്ചു. ഇതോടെ പോയന്റ് ടേബിളിൽ മുന്നോട്ടു കുതിക്കാനും ഹൈദരാബാദ് എഫ്സിക്ക് കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വൈകുന്നേരം നടന്ന കിടിലൻ പോരാട്ടത്തിൽ ടേബിൾ ടോപ്പേഴ്‌സും നിലവിലെ ചാമ്പ്യൻമാരുമായ ഹൈദരാബാദ് എഫ്സി തങ്ങളുടെ അപരാജിത കുതിപ്പ് ആവർത്തിച്ചു. ഇതോടെ പോയന്റ് ടേബിളിൽ മുന്നോട്ടു കുതിക്കാനും ഹൈദരാബാദ് എഫ്സിക്ക് കഴിഞ്ഞു.

വീക്ക്‌എൻഡ് പോരാട്ടത്തിൽ വൈകുന്നേരം നടന്ന മത്സരത്തിൽ ശക്തരായ മനോലോ മാർക്കസിന്റെ ഹൈദരാബാദ് എഫ്സിയും, ജോസഫ് ഗോമ്പാവുവിന്റെ ഒഡിഷ എഫ്സിയും ബലാബലം തുല്യമായി പോരാടിയെങ്കിലും ആദ്യ മിനിറ്റുകളിൽ നേടിയ ഗോളിൽ ഹൈദരാബാദ് എഫ്സി വിജയിക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയുടെ 8-മിനിറ്റിൽ മുഹമ്മദ്‌ യാസിർ നേടുന്ന വിജയഗോളാണ് ഹൈദരാബാദ് എഫ്സിക്ക് മൂന്നു പോയന്റുകൾ ഹോം ഗ്രൗണ്ടിൽ നേടുന്നത്. പിന്നീട് ബോൾ പൊസിഷൻ ഉൾപ്പടെ പല കാര്യങ്ങളിലും ഇരുടീമുകൾ തുല്യമായി പോരാടിയെങ്കിലും സമനില ഗോൾ നേടാൻ മാത്രം ഒഡിഷക്ക് കഴിഞ്ഞില്ല.

ഈ വിജയത്തോടെ മൂന്നു പോയന്റുകൾ നേടിയ മനോലോ മാർക്കസിന്റെ ഹൈദരാബാദ് എഫ്സി അഞ്ച് മത്സരങ്ങളിൽ നിന്നും 13 പോയന്റുമായി ഹൈദരാബാദ് എഫ് സി തോൽവിയറിയാതെ കുതിക്കുകയാണ്. മത്സരം പരാജയപ്പെട്ടെങ്കിലും അഞ്ച് മത്സരങ്ങളിൽ നിന്നും 9 പോയന്റുള്ള ഒഡിഷ എഫ്സി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് vs കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുകയാണ്. നാളെ നടക്കുന്ന അഞ്ചാം റൗണ്ടിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്സി vs എ ടി കെ മോഹൻ ബഗാനെ നേരിടും.

മെസ്സിക്ക് പരിക്ക്; ആശങ്ക

ഐഎസ്എല്ലിൽ തകർപ്പൻ വിജയം നേടി ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിൽ തിരിച്ചെത്തി