ഹൈദരാബാദ് എഫ് സി പരിശീലകനെ പറ്റി രസകരമായ ഒരു വാർത്ത ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.എന്താണ് ആ വാർത്ത എന്ന് നമുക്ക് പരിശോധിക്കാം. പ്രമുഖ ഫുട്ബോൾ പേജായ iftwc ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
വളരെ രസകരമായ ആ വാർത്ത എന്താണെന്ന് നമുക്ക് പരിശോധിക്കാം. അജാക്സിനെ അപരാചിതരാക്കിയതിന് ശേഷം ടെൻ ഹാഗ് മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് കൂടുമാറിയിരുന്നു.സ്വാഭാവികമായി ക്ലബ്ബിന് പുതിയ പരിശീലകനെ നിയമിക്കണ്ടേതുണ്ട്.
ഈ ഒരു സമയത്ത് നിലവിലെ ഹൈദരാബാദ് എഫ് സി പരിശീലകനായ മനോള മാർക്കസ് അജാക്സിലെ യോഹാൻ ക്രൈഫ് അരീന സന്ദർശിക്കുകയുണ്ടായി. ഈ സന്ദർശനം ഹൈദരാബാദ് എഫ് സി യുടെ സൂപ്പർ താരമായ സാഹിൽ ടാവോരയിൽ സംശയമുണ്ടാക്കി. താരം അത് കൊണ്ട് തന്നെ രസകരമായ ഒരു ട്വീറ്റ് കൂടി ചെയ്യുകയുണ്ടായി.
തങ്ങളുടെ പരിശീലകൻ വേണ്ടി ശ്രമിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു എന്ന് അജാക്സിനോട് ചോദിക്കുന്ന തരത്തിലായിരുന്നു ട്വീറ്റ്. അതിമനോഹരമായി തന്നെ ഹൈദരാബാദ് പരിശീലകൻ സാഹിലിന് മറുപടി നൽകി.താനും അജാക്സും ഇത് വരെ കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം നൽകിയ രസകരമായ മറുപടി.
കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ് സിയെ ആദ്യമായി ഫൈനലിൽ എത്തിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം അണിയിച്ച പരിശീലകനാണ് അദ്ദേഹം. ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്നാണ് അന്ന് ഹൈദരാബാദ് എഫ് സി കിരീടം നേടിയത്.നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിക്കുന്ന പരിശീലകന്മാരിൽ ഒരാളാണ് മനോള മാർക്കസ്.