ഇന്ത്യയിലെ ഏറ്റവും ഉയർന്ന ആഭ്യന്തര ടൂർണമെന്റ് ആണ് ഐ ലീഗ്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടുകൂടി അതിൻറെ ഗ്ലാമർ കുറഞ്ഞു പോയെങ്കിലും ഔദ്യോഗിക രേഖകളിൽ ലീഗിൻറെ പ്രാധാന്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല.
എന്നാൽ ഐ ലീഗ് ഫുട്ബോളിന്റെ രണ്ടാം ഡിവിഷനിലെ ലീഗ് നടത്തിപ്പ് ഇത്തവണ ഒരു വലിയ പ്രതിസന്ധിയിലേക്ക് ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഇനി പത്ത് ടീമുകളുടെ സ്ലോട്ട് മാത്രമാണ് ശേഷിക്കുന്നത്. ഈ പരിമിതമായ സ്പോട്ടുകളിലേക്ക് 18 സംസ്ഥാനങ്ങളുടെ കായിക അസോസിയേഷനുകളിൽ നിന്നും ആകെ 29 ടീമുകളുടെ പേരുകൾ ഇതിനോടകം തന്നെ നമ്മൾ നിർദ്ദേശം ചെയ്തിട്ടുണ്ട്.
ഇത്രയധികം നാമനിര്ദേശംചെയ്യപ്പെട്ട ടീമുകളിൽ നിന്നും യോഗ്യരായ പത്തിനെ കണ്ടെത്തുക എന്നത് ശ്രമകരമായ ഒരു ദൗത്യമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇത്രയധികം ടീമുകൾ പിടികൂടുമ്പോൾ മൂന്നു സംസ്ഥാനങ്ങൾ ഇതിൽനിന്നെല്ലാം വിട്ടുനിൽക്കുകയാണ്.
തമിഴ്നാടും മിസോറാമും മണിപ്പൂരും ആണ് ഇതുവരെയും ടീമുകളുടെ പേരുകൾ ഒന്നും നാമനിർദ്ദേശം ചെയ്തിട്ടില്ലാത്തത്. ഈ മൂന്ന് സംസ്ഥാനങ്ങളുടേയും ഫുട്ബോൾ അസോസിയേഷനുകൾ കടുത്ത വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഈ സംസ്ഥാന അസോസിയേഷനുകൾ ഇതുവരെയും അവരുടെ ആഭ്യന്തര ലീവുകൾ നടത്തിയ ഇല്ലാത്തതുകൊണ്ടാണ് അവർക്ക് മതിയായ ടീമുകളെ നാമനിർദ്ദേശം ചെയ്യാൻ കഴിയാത്തത് ഇത് അസോസിയേഷനുകളുടെ പിടിപ്പുകേട് തന്നെയാണ്