2021 ലെ ഐ സി സി ക്രിക്കറ്റ് അവാർഡുകൾ പ്രഖ്യാപിച്ചു.നേട്ടം ഉണ്ടാക്കി പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ.മികച്ച പുരുഷ താരത്തിനുള്ള അവാർഡ് പാകിസ്ഥാന്റെ ഷഹീൻ ആഫ്രിദി സ്വന്തമാക്കിയപോൾ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നേടിയത് ഇന്ത്യൻ ഓപ്പനർ സ്മൃതി മന്ദാനായാണ്.
2021 ജനുവരി 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലഘട്ടത്തിലെ മൽസരങ്ങളിലെ പ്രകടനത്തെ ആധാരമാക്കിയാണ് അവാർഡ് നൽകപെട്ടത്.2021 ൽ 36 മൽസരങ്ങളിൽ നിന്ന് 78 വിക്കറ്റ് സ്വന്തമാക്കിയ പാകിസ്ഥാൻ പേസർ ഷഹീൻ ഷാ ആഫ്രിദിക്കാണ് ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള സർ ഗാർഫീൽഡ് സോബേർസ് പുരസ്കാരം ലഭിച്ചത്.
മികച്ച വനിതാ താരത്തിനുള്ള റച്ചേയൽ ഹെയ്ഹോ ഫ്ലിന്റ ട്രോഫിക്ക് ഇന്ത്യൻ ഓപ്പനർ സ്മൃതി മന്ദാന അർഹായി.22 മൽസരങ്ങളിൽ നിന്നായി 855 റൺസ് ഈ കാലയളവിൽ സ്മൃതി മന്ദാന സ്വന്തമാക്കിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ടെസ്റ്റ് താരമായി ജോ റൂട്ടും, ഏകദിന താരമായി ബാബർ അസവും, ട്വന്റി ട്വന്റി താരമായി മുഹമ്മദ് റിസ്‌വാനും തിരെഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും മികച്ച വനിതാ ഏകദിന താരമായി ലീസ്സ്ല്ലേ ലീയെയും, മികച്ച ട്വന്റി ട്വന്റി താരമായി ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ടും തെരെഞ്ഞെടുക്കപ്പെട്ടു.
ഒമാൻ ക്യാപ്റ്റൻ ശീഷൻ മക്സൂദിനെ ഏറ്റവും മികച്ച പുരുഷ അസോസിയറ്റ് താരമായും മരയ്‌സ് എറസ്മസിനെ മികച്ച അമ്പയറായും തെരെഞ്ഞെടുത്തു.
ദക്ഷിണ ആഫ്രിക്കയുടെ ജന്നേമാൻ മാലാനും പാക്കിസ്ഥാന്റെ ഫാത്തിമ സനയും എമെർജിങ് കാറ്റഗറിയിലുള്ള പുരുഷ വനിതാ അവാർഡുകൾ യഥാക്രമം സ്വന്തമാക്കി.