in ,

LOVELOVE LOLLOL CryCry AngryAngry OMGOMG

ടി20 ലോകകപ്പിന്റെ ഫോർമാറ്റ് മാറ്റാൻ ഐസിസി; അടുത്ത ലോകകപ്പിൽ പുതിയ ഫോർമാറ്റ്;മികച്ച നീക്കമെന്ന് ആരാധകർ

നിലവിലെ ടി20 ലോകകല്ലിന്റെ ഫോർമാറ്റ്‌ മോശമാണ് എന്നും ഐസിസി ടി20 ലോകകപ്പിന് പുതിയ ഫോർമാറ്റ്‌ ആവിഷ്കരിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. എന്നാലിപ്പോൾ 2024ൽ നടക്കാനിരിക്കുന്ന ട്വന്റി- ട്വന്റി ലോകകപ്പിന്റെ ഫോർമാറ്റ് മാറ്റാനൊരുങ്ങുകയാണ് ഐസിസി .

നിലവിലെ ടി20 ലോകകല്ലിന്റെ ഫോർമാറ്റ്‌ മോശമാണ് എന്നും ഐസിസി ടി20 ലോകകപ്പിന് പുതിയ ഫോർമാറ്റ്‌ ആവിഷ്കരിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. എന്നാലിപ്പോൾ 2024ൽ നടക്കാനിരിക്കുന്ന ട്വന്റി- ട്വന്റി ലോകകപ്പിന്റെ ഫോർമാറ്റ് മാറ്റാനൊരുങ്ങുകയാണ് ഐസിസി .

ഈ വർഷം നടന്ന ട്വന്റി – ട്വന്റി ലോകകപ്പിന് പതിനാറ് ടീമുകളാണ് യോഗ്യത നേടിയത് .ഇതിൽ ഐസിസി യുടെ ട്വന്റി – ട്വന്റി റാങ്കിങ് പ്രകാരം ഒന്നു മുതൽ എട്ടു വരെയുള്ള സ്ഥാനങ്ങളുള്ള ടീമുകൾക്ക് സൂപ്പർ പന്ത്രണ്ടിലേക്ക് നേരിട്ട് അവസരം നൽകുകയും ബാക്കി എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി വിഭജിച്ച് ആ രണ്ട് ഗ്രൂപ്പുകളിൽ ഏറ്റവും മികച്ച രണ്ട് ടീമുകളെ സൂപ്പർ പന്ത്രണ്ടിലേക്ക് എത്തിക്കുന്നതുമായിരുന്നു ഐസിസിയുടെ ഫോർമാറ്റ് .

എന്നാൽ 2024ൽ വെസ്റ്റ്ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി 20 ലോകകപ്പിന്റെ ഫോർമാറ്റ് മാറ്റാനൊരുങ്ങുകയാണ് ഐസിസി . 2024ലെ ലോക കപ്പിന് ഇരുപത് ടീമുകളായിരിക്കും യോഗ്യത നേടുക .

ഈ ഇരുപത് ടീമുകളിൽ അഞ്ചു ടീമുകളെ ഉൾക്കൊള്ളിച്ച നാല് ഗ്രൂപ്പുകളുണ്ടാക്കുകയും ,ഈ നാല് ഗ്രൂപ്പുകളിൽ നിന്ന് പോയിന്റ് നിലയിൽ ഏറ്റവും മികച്ച രണ്ട് ടീമുകൾക്ക് സൂപ്പർ എട്ടിലേക്ക് പ്രവേശനം നൽകാനുമാണ് ഐസിസി തീരുമാനിക്കുന്നത് .

സൂപ്പർ എട്ടിൽ രണ്ട് ഗ്രൂപ്പുകളായി വിഭജിച്ച് അതിൽ ടോപ് രണ്ടിലെത്തുന്ന ടീമുകൾക്ക് സെമിഫൈനലിലും യോഗ്യത നേടാനാണ് ഐസിസിയുടെ പുതിയ പ്ലാൻ . ഏതായാലും ഐസിസി ട്വന്റി – ട്വന്റി ലോകകപ്പിന് പുതിയ ഫോർമാറ്റ് നൽകുന്നു എന്നുള്ളത് ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ശുഭകരമായ കാര്യമാണ് .

ടോപ്പ് അഞ്ചിൽ ലൂണയും, ഐഎസ്എലിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ച താരങ്ങൾ ഇവരെല്ലാം…

ആർച്ചറിന്റെ കാര്യത്തിൽ മുംബൈയ്ക്ക് വീണ്ടും തിരിച്ചടി