in , ,

OMGOMG

ആർസ്സെനലിന്റെ അപരാജിത കുതിപ്പ് മാഞ്ചെസ്റ്റെർ യുണൈറ്റഡിന് വിലങ്ങു തടിയാകുമോ

പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന ഗണ്ണേഴ്സിന് മുന്നിൽ ലെസ്റ്ററും അടിയറവു പറഞ്ഞു

Mikel Arteta arsenal

കഴിഞ്ഞ അഞ്ചു മത്സരങ്ങളും ജയിച്ചു മാക്സിമം പോയിന്റും നേടി ടോപ് 4 സ്പോട്ടിനായി മുന്നിട്ട്‌ നിൽക്കുന്ന അർസ്സെനലിന്റെ മികച്ച ഫോം മാഞ്ചെസ്റ്റെർ യുണൈറ്റഡിന് വെല്ലുവിളിയാകാൻ സാധ്യത ഏറി വരുന്നു. കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനെ CR 7 ന്റെ ഹാട്രിക്ക് പ്രകടനത്തിൽ തകർത്തെങ്കിലും അർസ്സെനൽ ഈ ഫോം തുടർന്നാൽ ചെകുത്താൻമ്മാരുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാകും.
ഗബ്രിയേൽ മാര്ടിനെല്ലി, തോമസ് പാർട്ടെയ്‌, മാർട്ടിൻ ഒഡേഗാർഡ്, ആരോൺ റാംസ്‌ഡേൽ എന്നിവരുടെ മികച്ച ഫോം അർസ്സെനലിന്റെ മുന്നേറ്റത്തിൽ നിര്ണായകമാകുന്നുണ്ട്.

ലിവർപൂൾ ചെൽസി മാഞ്ചെസ്റ്റെർ യുണൈറ്റഡ് എന്നീ ടീമുകൾക്കെതിരെയുള്ള മത്സരത്തിലെ പ്രകടനം ടോപ് 4 സ്ഥാനം ഉറപ്പിക്കാൻ ഗണ്ണേഴ്സിന് നിർണായകമാകും.

ക്രിസ്ത്യനോ യുണൈറ്റഡിന്റെ എൻജിനാണെന്ന് രാൾഫ് രാഗ്നിക്ക്…

തന്റെ സ്വപ്നം യഥാർത്ഥമായി..