in , , , ,

LOVELOVE LOLLOL

സഞ്ജു ലിസ്റ്റിൽ; ഗംഭീർ പരിശീലകനായാൽ കോളടിക്കുക ഈ 3 താരങ്ങൾക്ക്

ഗംഭീറിന് കീഴിൽ പുതിയ ഇന്ത്യൻ ടീം ഉയർന്ന് വരുമ്പോൾ ആ ടീമിൽ ഗംഭീറിന്റെ ഫേവറേറ്റുകളായ താരങ്ങൾ കൂടിയുണ്ടാവും എന്നത് ഉറപ്പാണ്. ഇത്തരത്തിൽ ഗംഭീറിന് ഏറെ ഫേവറേറ്റുകളായ 3 താരങ്ങളുണ്ട്. ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..

ടി20 ലോകകപ്പിന് ശേഷം നടക്കുന്ന സിംബാവെ പര്യടനത്തിനും പിന്നാലെയാണ് ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുക. ജൂലൈ അവസാന വാരത്തിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനമായിരിക്കും ഗംഭീറിന്റെ ഇന്ത്യൻ പരിശീലക വേഷത്തിലെ അരങ്ങേറ്റം.

ALSO READ: അവൻ മികച്ച പ്രതിഭ; പരിശീലകനാകും മുമ്പേ യുവതാരത്തെ വാഴ്ത്തി ഗംഭീർ

ഗംഭീർ പരിശീലകനായി വരുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തലമുറ മാറ്റം ഉറപ്പാണ്. ഗംഭീറിന് പൂർണനിയന്ത്രണം ടീമിൽ മേൽ ഉണ്ടാവുകയും ചെയ്യും. ഇത് നേരത്തെ ഗംഭീർ ബിസിസിഐയ്ക്ക് മുന്നിൽ വെച്ച ഉപാധിയാണ്. ഗംഭീറിന് കീഴിൽ പുതിയ ഇന്ത്യൻ ടീം ഉയർന്ന് വരുമ്പോൾ ആ ടീമിൽ ഗംഭീറിന്റെ ഫേവറേറ്റുകളായ താരങ്ങൾ കൂടിയുണ്ടാവും എന്നത് ഉറപ്പാണ്. ഇത്തരത്തിൽ ഗംഭീറിന് ഏറെ ഫേവറേറ്റുകളായ 3 താരങ്ങളുണ്ട്. ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..

ALSO READ: സഞ്ജുവിന് പുതിയൊരു ടീം കൂടി; രാജസ്ഥാന് പുറമെ മറ്റൊരു ഫ്രാഞ്ചസിക്ക് വേണ്ടി കളിക്കാനൊരുങ്ങി താരം

  1. ശ്രേയസ് അയ്യർ

സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിനെ തുടർന്ന് ബിസിസിഐയുടെ നടപടിക്ക് വിധേയനായ താരമാണ് ശ്രേയസ്. ദേശീയ ടീമുമായി ഒരൽപം അകൽച്ചയുള്ള താരം ഗംഭീറിന്റെ വരവോടു കൂടി ടീം ഇന്ത്യയുടെ നിർണായക സാന്നിധ്യമായേക്കും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകള്‍ക്കൊപ്പം ശ്രേയസിന്റെ ക്യാപ്റ്റന്‍സി മിടുക്ക് നേരിട്ടു കഴിഞ്ഞ വ്യക്തി കൂടിയാണ് ഗംഭീര്‍. അതിനാൽ ഗംഭീറിന്റെ കീഴിലെ ഇന്ത്യൻ ടീമിൽ പുതിയ നായകനായി ഉയർന്ന് വരാൻ സാധ്യതയുള്ള താരമാണ് ശ്രേയസ്.

ALSO READ: കോഹ്‌ലിയും രോഹിതും ഉൾപ്പെടെ 4 സീനിയേഴ്സ് പുറത്തേക്ക്; ചാമ്പ്യൻസ് ട്രോഫി അവസാന ടൂർണമെന്റ്റ്?

  1. സഞ്ജു

സഞ്ജുവിനെ ഇന്ത്യൻ ടീം ഉപയോഗിച്ചില്ലെങ്കിൽ അത് സഞ്ചുവിന്റെയല്ല ഇന്ത്യൻ ടീമിന്റെ നഷ്ടമാണെന്ന് ഗംഭീർ കഴിഞ്ഞ ഐപിഎൽ വേളയിൽ പറഞ്ഞിരുന്നു. രോഹിത്തിനും കൊഹ്‌ലിക്കും കരിയറിന്റെ തുടക്കകാലത്തിൽ ലഭിച്ച പിന്തുണ സഞ്ജുവിന് ലഭിക്കുന്നില്ലെന്നും അദ്ദേഹത്തിൻറെ കഴിവ് ഇന്ത്യ പാഴാക്കി കളയുകയാണെന്നും ഗംഭീർ പറഞ്ഞത് കുറച്ച് മാസങ്ങൾക്ക് മുമ്പാണ്. ഈ വാക്കുകൾ തന്നെ മതിയാവും സഞ്ജുവിന് ഗംഭീറിന്റെ കീഴിൽ അവസരം ലഭിക്കുമെന്ന് ഉറപ്പിക്കാൻ.

ALSO READ: സഞ്ജുവിന്റെ കഴിവ് പാഴാക്കി കളയുന്നു; ചർച്ചയായി ഗംഭീറിന്റെ വാക്കുകൾ

3.യശ്വസി ജയ്‌സ്വാൾ

മികച്ച ഭാവിയുണ്ടന്ന് ഗംഭീർ വിശേഷിപ്പിച്ച താരമാണ് യശ്വസി. ലോകകപ്പിൽ വിരാട് കോഹ്ലി ഓപണിംഗിൽ നിറം മങ്ങുമ്പോൾ ഗംഭീർ ജയ്‌സ്വാളിനെ പിന്തുണച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ഗംഭീർ വലിയ ഭാവി കണക്കാക്കുന്ന താരമായതിനാൽ ഗംഭീറിന്റെ കീഴിൽ ജയ്‌സ്വാളിനും അവസരം ലഭിക്കും.

ALSO READ: സഞ്ജു ഉൾപ്പെടെ 6 താരങ്ങൾക്ക് ആദ്യ ഇലവനിൽ സീറ്റുറപ്പ്; പ്രായശ്ചിത്തം ചെയ്യാൻ ബിസിസിഐ

അവസാനിക്കാത്ത അവഗണന; ലോകകപ്പിന് ശേഷവും സഞ്ജുവിനെ ബിസിസിഐ തഴയും

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരത്തെ സ്വന്തമാക്കാൻ മൂന്ന് ക്ലബ്ബുകൾ രംഗത്ത്; പ്രതിഫലമായി ചോദിക്കുന്നത് വമ്പൻ തുക…