in ,

ഹാർദിക് ബൗൾ ചെയ്യുമോ??

മുംബൈ ഇന്ത്യൻസ് മെഗാ താര ലേലത്തിന് മുന്നേ ഒഴിവാക്കിയ ഹാർദിക്കിനെ ഡ്രാഫ്റ്റ് സമ്പ്രദായം വഴിയാണ് ഗുജറാത്ത്‌ സ്വന്തമാക്കിയത്. ഗുജറാത്ത്‌ ടൈറ്റാൻസിന്റെ ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ പതിപ്പിൽ ഏവരും ഉറ്റുനോക്കുന്നത് ഗുജറാത്ത് ടൈറ്റൻസ്‌ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബൗൾ ചെയ്യുമോ എന്നത് തന്നെയാണ്. ഗുജറാത്ത് പരിശീലകൻ ആശിഷ് നെഹ്ര ഇതിന് വ്യക്തമായ മറുപടിയുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.

ഗുജറാത്ത് ടൈറ്റൻസിന്റെ മുഖ്യ പരിശീലകനായ ആശിഷ് നെഹ്ര സ്പോർട്സ് ടുഡേക്ക് കൊടുത്ത അഭിമുഖത്തിലാണ് പാന്ധ്യയെ പറ്റി മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

തങ്ങൾ ഹാർദികിനെ ടീമിൽ എടുത്തത് ബാറ്റസ്മാൻ ആയിട്ടാണ്.അദ്ദേഹം ബൗൾ ചെയ്യുകയാണെകിൽ അത് ഞങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യമാണ്. അദ്ദേഹം ബൗൾ ചെയ്തില്ലെങ്കിലും ഞങ്ങൾക്ക് യാതൊരു വിധ പരാതിയുമില്ല എന്നും നെഹ്ര കൂട്ടിച്ചേർത്തു

മുംബൈ ഇന്ത്യൻസ് മെഗാ താര ലേലത്തിന് മുന്നേ ഒഴിവാക്കിയ ഹാർദിക്കിനെ ഡ്രാഫ്റ്റ് സമ്പ്രദായം വഴിയാണ് ഗുജറാത്ത്‌ സ്വന്തമാക്കിയത്. ഗുജറാത്ത്‌ ടൈറ്റാൻസിന്റെ ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം.

ഇംഗ്ലീഷ് സൂപ്പർ സ്ട്രൈക്കർ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക്..

ചരിത്ര നേട്ടവുമായി ഷമി..