in , , , ,

LOVELOVE LOLLOL CryCry AngryAngry OMGOMG

കോഹ്ലി സമ്മതം മൂളിയില്ലെങ്കിൽ ആർസിബിയ്ക്ക് പുതിയ നായകൻ; സാധ്യത 3 താരങ്ങൾക്ക്

നായക സ്ഥാനം ഉപേക്ഷിച്ച് പൂർണമായും ബാറ്റിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്ന കോഹ്ലി വീണ്ടും നായക സ്ഥാനത്തേക്ക് താൽപര്യയം കാണിക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്. എന്നാൽ കോഹ്ലി നായകനാവാൻ സമ്മതം മൂളിയില്ല എങ്കിൽ 3 താരങ്ങൾക്കാവും ആർസിബിയുടെ അടുത്ത നായകനാവാൻ സാധ്യതകളുള്ളത്. ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..

മെഗാ ലേലത്തിൽ അത്യാവശ്യം മികച്ച ടീമിനെയാണ് ആർസിബി സ്വന്തമാക്കിയത്. ടീമിൽ വലിയ അഴിച്ച് പണി ആർസിബി നടത്തിയെങ്കിലും അടുത്ത സീസണിലേക്കുള്ള പുതിയ നായകൻ ആരാണെന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. കെഎല്‍ രാഹുലിനെ ആര്‍സിബി ലേലത്തില്‍ സ്വന്തമാക്കുമെന്നും പുതിയ നായകനാകുമെന്നുമായിരുന്നു അഭ്യൂഹം. എന്നാൽ ലേലത്തിൽ രാഹുലിന് വേണ്ടി ശ്രമം നടത്തിയെങ്കിലും ആർസിബിയ്ക്ക് താരത്തെ സ്വന്തമാക്കാനായില്ല. ഇതോട് കൂടിയാണ് അടുത്ത നായകൻ ആരാണെന്ന ചോദ്യം ഉയർന്നത്.

വിരാട് കോഹ്ലി വീണ്ടും നായക സ്ഥാനത്തേക്ക് വരുമെന്ന് നേരത്തെ റിപോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കോഹ്ലി ഇത് വരെ തന്റെ നിലപാട് അറിയിച്ചിട്ടില്ല. നായക സ്ഥാനം ഉപേക്ഷിച്ച് പൂർണമായും ബാറ്റിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്ന കോഹ്ലി വീണ്ടും നായക സ്ഥാനത്തേക്ക് താൽപര്യയം കാണിക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്. എന്നാൽ കോഹ്ലി നായകനാവാൻ സമ്മതം മൂളിയില്ല എങ്കിൽ 3 താരങ്ങൾക്കാവും ആർസിബിയുടെ അടുത്ത നായകനാവാൻ സാധ്യതകളുള്ളത്. ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..

രജത് പടിദാർ

കോഹ്ലി സമ്മതം മൂളിയില്ലെങ്കിൽ ടീമിന്റെ നായക സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന താരമാണ് രജത് പടിദാർ. ആർസിബി ലേലത്തിന് വിട്ട് കൊടുക്കാതെ നിലനിർത്തിയ താരത്തിൽ ആർസിബി വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. ആർസിബി വലിയ പരിഗണന നൽകുന്ന താരം അടുത്ത സീസണിലെ നായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന താരമാണ്. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന സയ്യദ് മുസ്താഖ് അലി ട്രോഫിയിൽ മധ്യപ്രദേശിന്റെ നായകനാണ് പടിദാർ.

ലിയാം ലിവിങ്സ്റ്റൻ

നായക സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുള്ള മറ്റൊരു താരമാണ് ഇംഗ്ലീഷുകാരനായ ലിവിങ്സ്റ്റൻ. ഇംഗ്ലീഷ് ക്ലബ് ലാൻഷെയറിന്റെ നായകനായിരുന്ന താരം അടുത്തിടെ ഇംഗ്ലീഷ് ദേശീയ ടീമിന്റെ സ്റ്റാൻഡ് ബൈ നായകൻ കൂടിയായിരുന്നു.

ക്രൂണാൽ പാണ്ട്യ

ഫാൻ ഫേവറേറ്റ് അല്ലെങ്കിലും നായക സ്ഥാനത്തേക്ക് പരിഗണിക്കാൻ കഴിയുന്ന താരമാണ് ക്രൂണാൽ പാണ്ട്യ. ലക്‌നൗ സൂപ്പർ ജയന്റസിൽ കെൽ രാഹുലിന്റെ അഭാവത്തിൽ നായക സ്ഥാനം ഏറ്റെടുത്ത പരിചയ സമ്പത്തും ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയുടെ നായകനായ പരിചയസമ്പത്തും താരത്തിനുണ്ട്.

നിരാശയിലും ബ്ലാസ്റ്റേഴ്സിന് അഭിമാനിക്കാം;ഇന്ത്യൻ യുവ താരം പുലിയാണ്

വെടികെട്ട് ബാറ്റിംഗുമായി മുംബൈയുടെ സൂപ്പർ താരം; ഒരു ഓവറിൽ അടിച്ച് കൂട്ടിയത് 28 റൺസ്, വീഡിയോ കാണാം…