in , ,

LOVELOVE

റൊണാൾഡോയും മെസ്സിയും മാത്രം ആണോ പഴികേൾക്കേണ്ടത്

ഏറെ കൊട്ടി ഘോഷിക്കപ്പെട്ട രണ്ടു ട്രാൻസ്ഫെറുകൾ ആയിരുന്നു റൊണാൾഡോയുടെ മാഞ്ചെസ്റ്റെർ യൂണൈറ്റഡിലേക്കുള്ള മടങ്ങി വരും മെസ്സിയുടെ ബ്ലൊഗ്രാന ജേഴ്സി ഊരി വച്ച് PSG യിലേക്കുള്ള കൂടുമാറ്റവും

Messi and Ronaldo

ജേഴ്സി വിപണിയിൽ റെക്കോർഡുകൾ കൊയ്തു ഇൻസ്റ്റാം ഫോള്ളോവെഴ്സിന്റെ എണ്ണം മില്യൺ കണക്കിന് കൂടി എന്ന് വേണ്ട എല്ലാ ഹൈപ്പും മീഡിയ ലോകം ഈ രണ്ടു ട്രാൻസ്ഫെറുകൾക്കും നൽകിയിരുന്നു. കാരണം ലോകം കണ്ട രണ്ടു മികച്ച കാൽപ്പന്തു കളിക്കാർ തങ്ങളുടെ ചുവട് മാറ്റം കൊണ്ട് പുതിയ ക്ലബ്ബുകൾക്ക് പലതും നേടി കൊടുക്കും എന്ന് ലോകം വാഴ്ത്തി പാടിയിരുന്നു.

ഒരാൾ തന്നെ താനാക്കിയ ചെകുത്താൻകോട്ടയിലേക്ക് മടങ്ങുമ്പോൾ കുറെ കാലമായി കിരീട വരൾച്ച നേരിടുന്ന ചെകുത്താൻമ്മാർക്ക് ഇത്തവണ കാര്യമായ മാറ്റം കൊണ്ട് വരുമെന്ന പ്രതീതി ജനിപ്പിച്ചു. മറ്റൊരാൾ എണ്ണപ്പണം വച്ച് തുലാഭാരം തൂക്കിയിട്ടും കിട്ടാക്കനിയായ ചാമ്പ്യൻസ് ലീഗ് കിരീടം ഇത്തവണ പാരീസിൽ എത്തിച്ചിട്ടേ വിശ്രമിക്കു എന്ന് കരുതി ആരാധക കൂട്ടം. ഘടകം ഫാൻസ്‌ തള്ളി മറിക്കുക കൂടിയായപ്പോൾ ഇരുവരുടെയും ഓരോ മത്സരങ്ങളും പതിവിലും ഹൈപ്പോടുകൂടി ലോകം വീക്ഷിക്കാൻ തുടങ്ങി.

റൊണാൾഡോ തുടക്കം മുതലേ ടീമിൽ ഓളം സൃഷ്ടിച്ചെങ്കിലും മെസ്സിയുടെ PSG ജേഴ്സിയിലുള്ള ഉയർത്തെഴുനെൽപ്പു വളരെ പതുക്കെ ആയിരുന്നു. കരഘോഷങ്ങളാണ് തുടക്ക ഘട്ടത്തിൽ ഇരുവരെയും വരവേറ്റതെങ്കിൽ, ഇരു ടീമുകളും വലിയ മത്സരങ്ങളിൽ പതറാൻ തുടങ്ങിയപ്പോൾ, പതിയെ പതിയെ ടീമിലെ മറ്റു പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടാതെ ഇവരുടെ പ്രകടനം കൊണ്ടാണ് ടീം മൊത്തം പതറുന്നു എന്ന രീതിയിൽ വ്യാഖ്യനങ്ങൾ വന്നു തുടങ്ങി.

മാഞ്ചെസ്റ്റെർ യുണൈറ്റഡിൽ സ്ഥായിയായി നിൽക്കുന്ന പ്രശ്നങ്ങൾ ഇപ്പോഴും അവിടെ തന്നെ ഉണ്ട് എന്ന് ഇടക്കെങ്കിലും എല്ലാരും മറന്നു പോകുന്ന തരത്തിൽ റൊണാൾഡോ ആണ് യുണൈറ്റഡിന്റെ പ്രശ്നം എന്ന് വലിയ രീതിയിൽ വാർത്തകൾ വന്നു കൊണ്ടേ ഇരുന്നു. ക്രിയേറ്റിവ്‌ ആയ ഒരു മിഡ്ഫീൽഡറോ ഡിഫെൻസിവ് മിഡ്ഫീൽഡറോ ഇല്ലാതെ റൊണാൾഡോ ഒറ്റയ്ക്ക് അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. മാത്രവുള്ള സ്ഥിരമായി പിഴവുകൾ വരുത്തുന്ന പ്രതിരോധ നിരയായിരുന്നു യുണൈറ്റഡിന്റെ ഏറ്റവും വലിയ തലവേദന.പലപ്പോഴും ഡിഫെൻസിന്റെ പിഴവുകൾ മറച്ചു പിടിച്ചത് ഡേവിഡ് ദഹയയുടെ ഒറ്റയാൾ പ്രകടനം ആണ്.

Psg യിലും സ്ഥിതി മറ്റൊന്നല്ലായിരുന്നു, പ്രതിരോധം വലിയ എതിരാളികൾ വരുമ്പോൾ കടലാസുപുലികൾ മാത്രമാകുന്നു മിഡ് ഫീൽഡിൽ നിന്നും പന്തു സപ്ലൈ ചെയ്യാൻ പറ്റുന്നില്ല മധ്യനിരക്കു മുന്നേറ്റ നിരയിലേക്ക്. മുന്നേറ്റ നിര പ്രതിരോധത്തിൽ തെല്ലും സഹായം ചെലുത്താത്തതും PSG ക്കു വിനയായി. ലീഗ് 1 കിരീടത്തിൽ ബഹുദൂരം മുന്നിലാണെങ്കിലും കോപ്പ ഡി ഫ്രാൻസിലും ചാമ്പ്യൻസ് ലീഗിൽ നിന്നും ടീം പുറത്തു പോയി. ചാമ്പ്യൻസ് ലീഗിൽ ആദ്യ പാദത്തിൽ വിജയിച്ചിട്ടും രണ്ടാം പാദത്തിൽ വരുത്തിയ വലിയ പ്രതിരോധ പിഴവിലാണ് Round of 16 നിൽ തന്നെ തോറ്റു പുറത്തു പോകേണ്ട ഗതികേട് ടീമിന് വന്നത്.

ക്ലബ് കരിയറിലെ നേടാവുന്നതിൽ എല്ലാ ട്രോഫിയും നേടി നിൽക്കുന്ന രണ്ടു പ്രതിഭകൾ ഇനി എന്തു കാണിക്കാന്. ഒന്നും തെളിയിക്കാനില്ലാത്ത രണ്ടു പേരും ഈ പ്രായത്തിലും അവരുടെ ടീമിനു ഊർജ്ജമാകുന്നത് തന്നെ വല്യ കാര്യമല്ലേ. ഇനി ചിലപ്പോൾ വളരെ ചുരുക്കം നാളുകളെ റൊണാൾഡോയും മെസ്സിയും ഇങ്ങനെ യൂറോപ്പിലെ ടോപ് ഡിവിഷൻ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടാൻ ചാൻസ് ഉള്ളു. അത്രയും കാലം ഇരുവരുടെയും മത്സരം ആവോളം ആസ്വദിക്കുക. മാഞ്ചെസ്റ്റെർ യൂണൈറ്റഡിന്റേയും PSG യുടെയും ബേസിക് ആയ പ്രശ്നങ്ങൾ സ്വന്തം ചുമലിലേറ്റണ്ട മൊത്തം ബാധ്യത ഇവർക്ക് രണ്ടു പേർക്കും ഇല്ല. അടുത്ത സീസണിൽ ഇതിലും മികവുറ്റ രീതിയിൽ കളിക്കുന്ന മെസ്സിയെയും റൊണാൾഡോയെയും നമുക്ക് കാണാനാകട്ടെ.

ബംഗ്ലാദേശിൽ പ്രീമിയർ ലീഗ് കളിക്കാൻ ഏഴ് ഇന്ത്യൻ താരങ്ങൾക്ക് അനുമതി!

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ വാർത്ത..