in

LOVELOVE

MNM ഇങ്ങനെ കളിക്കുകയാണെങ്കിൽ PSG-ക്ക് ചാമ്പ്യൻസ് ലീഗ് കിട്ടില്ല എന്ന് ലിവർപൂൾ ഇതിഹാസം…

“എനിക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല. മെസ്സി -നെയ്മർ -എംബാപ്പെ എന്നിവർ എത്ര നല്ലവരാണെന്നത് ഞാൻ കാര്യമാക്കുന്നില്ല.പക്ഷെ, അവർ ടീമിനായി വേണ്ട പോലെ പ്രവർത്തിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.”

PSG Trio

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് 2-1ന് PSG തോറ്റതിന് ശേഷം ലിവർപൂൾ ഇതിഹാസമായ ജാമി കരാഗെർ പാരീസ് സെന്റ് ജെർമെയ്‌നിന്റെ മുന്നേറ്റനിരയെ പറ്റി പറയുന്നത് PSG ക്ലബ് ഇപ്പോൾ “മൂന്ന് യാത്രക്കാരെ വഹിക്കുന്നു” എന്നാണ്.

ലയണൽ മെസ്സിയെയും നെയ്‌മറെയും പോലുള്ളവർ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. മുൻനിരയിലെ മൂന്ന് പേരുടെ മോശം ജോലി നിരക്ക് കാരണം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം PSG ക്ക് നേടാൻ കഴിയില്ല എന്നാണ് ജാമി കരാഗർ വിശ്വസിക്കുന്നത്.

PSG Trio

“തീർച്ചയായിട്ടും PSG ചാമ്പ്യൻസ് ലീഗ് നേടാനുള്ള ഒരു സാധ്യതയുമില്ല. അത് കാണുമ്പോൾ എനിക്ക് നിരാശ തോന്നുന്നു. കൂടാതെ, മറ്റാരെക്കാളും കൂടുതൽ മികച്ചത് എംബാപ്പെ മാത്രമാണ്. എനിക്ക് മെസ്സിയെ ഒരു പരിധിവരെ ഏതാണ്ട് മനസ്സിലാക്കാൻ കഴിയും. മെസ്സിക്ക് 34 വയസ്സായി, ചില നിമിഷങ്ങളിൽ മെസ്സിക്ക് സ്വയം രക്ഷിക്കേണ്ടതുണ്ട്. PSG-ക്ക് മെസ്സിയിൽ പ്രതീക്ഷ പുലർത്താൻ കഴിയുമെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല, കാരണം ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ട് ഒരുപാട് വർഷങ്ങളായി എന്നത് മറക്കരുത്.”

“എന്നാൽ, എംബാപ്പെയ്ക്ക് 22 വയസ്സായി. ഒരു മുൻനിര ടീമായ മാഞ്ചസ്റ്റർ സിറ്റി ടീമിനെതിരെ തന്റെ ടീമംഗങ്ങളെ സഹായിക്കാൻ അദ്ദേഹം പിന്നോട്ട് ഇറങ്ങി വരണം. പക്ഷെ, ഇവിടെ മൈതാനത്ത് ചുറ്റിനടക്കുകയാണ്. ഞാൻ മുഹമ്മദ് സലായെയും സാദിയോ മാനെയെയും കാണുമ്പോൾ, അവർ ലിവർപൂളിന് വേണ്ടി മൈതാനത്തിന്റെ എല്ലായിടത്തും കുതിച്ചെത്തുന്നു. സിറ്റിയുടെ കെവിൻ ഡി ബ്രൂയ്നെയും മഹ്രെസിനെയും റഹീം സ്റ്റെർലിംഗിനെയും ബയേൺ മ്യൂണിക്കിന്റെ തോമസ് മുള്ളർ, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരെയെല്ലാം പോലെ കളിക്കണം.”

“എനിക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല. മെസ്സി -നെയ്മർ -എംബാപ്പെ എന്നിവർ എത്ര നല്ലവരാണെന്നത് ഞാൻ കാര്യമാക്കുന്നില്ല.പക്ഷെ, അവർ ടീമിനായി വേണ്ട പോലെ പ്രവർത്തിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.” – ജാമി കരാഗർ പറഞ്ഞു.

ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയുള്ള ഒരു ടീമാണ് പാരിസ് സെന്റ് ജർമയിൻ. എങ്കിലും, PSG-യുടെ സൂപ്പർ താരങ്ങൾ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാത്തത് ആരാധകർക്ക് പോലും നിരാശയേകുന്നതാണ്. ഇനിയുള്ള മത്സരങ്ങളിൽ PSG ടീം എങ്ങനെ മുന്നേറുമെന്ന് കാത്തിരുന്നു കാണാം. നിലവിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് PSG.

മയാങ്കിന് പതിനാറ് കോടി?? ഒപ്പം നിലനിർത്താവുന്ന അൺക്യാപ്ഡ് പ്ലയേസ് ഇവരൊക്കെയാണ്…

PSG-ക്ക് നിരാശ, സിനദിൻ സിദാനു PSG ടീമിലെത്താൻ താല്പര്യമില്ല എന്ന് റിപ്പോർട്ടുകൾ…