in ,

ഇന്ന് തോറ്റാൽ ബാംഗ്ലൂർ പുറത്ത്..

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഗുജറാത്ത്‌ ടൈറ്റാൻസ് പോരാട്ടം.  ഒന്നാം സ്ഥാനത്ത് ലീഗ് റൗണ്ട് അവസാനപിക്കാൻ ഹാർദിക്കിന്റെ ഗുജറാത്ത്‌. പ്ലേ ഓഫ്‌ പ്രതീക്ഷകൾ നിലനിർത്താൻ ബാംഗ്ലൂരും. മത്സരം ഇന്ത്യൻ സമയം രാത്രി 7:30 ക്ക്

കഴിഞ്ഞ രണ്ട് സീസണുകളിൽ പ്ലേ ഓഫിൽ കയറിയ ടീമാണ് ബാംഗ്ലൂർ. പക്ഷെ ബാംഗ്ലൂരിന് ഇപ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ല. കോഹ്ലിയുടെ ഫോം തന്നെയാണ് ഏറ്റവും വലിയ തലവേദന. ഫാഫും മാക്സ്വെല്ലും അവസരത്തിനോത്തു ഉയരാത്തത് ബാംഗ്ലൂരിന് തിരച്ചടിയാണ്.

കാർത്തിക്കിന്റെ ഫോമിൽ മാത്രമാണ് ബാംഗ്ലൂറിന്റെ പ്രതീക്ഷ. ഹസരഗ ഒഴിച്ച് ബാക്കി എല്ലാ ബൗളേർമാരും റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാണിക്കാത്തത് ഫാഫിന് തലവേദനയാണ്.മറുവശത്ത് ഗുജറാത്തിന് പ്രശ്നങൾ ഒന്നും തന്നെയില്ല.

ക്യാപ്റ്റൻ ഹാർദിക് ഫോമിലേക്ക് തിരകെ എത്തേണ്ടതുണ്ട്.ബാറ്റസ്മാന്മാർ എല്ലാരും മികച്ച ഫോമിൽ തന്നെയാണ്.ബൌളിങ്ങിലും പ്രശ്നങൾ ഒന്നുമില്ല. പക്ഷെ ബാംഗ്ലൂരിന് ഇന്ന് ജയിച്ചാലും അടുത്ത മത്സരത്തിൽ മുംബൈ ഡൽഹിയേ തോൽപ്പിച്ചാൽ മാത്രമേ പ്ലേ ഓഫിൽ പ്രവേശിക്കാൻ സാധിക്കു. എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

മുൻ ഇന്ത്യൻ താരത്തിന് ഒരു വർഷം ജയിൽ ശിക്ഷ..

ടെൻ ഹാഗ് വിളിച്ചാൽ താൻ യുണൈറ്റഡിലേക്ക് വരുമെന്ന് ആന്റണി