പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പ്രകടനം അത്ര തൃപ്തിപ്പെടുത്തുന്നതല്ല. സീസണിൽ 8 അപരാജിത കുതിപ്പ് നടത്തിയ ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരങ്ങളിൽ ആകെ ശോകമായിരുന്നു. ഈ പ്രകടനം വെച്ച് കേരളാ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് കടമ്പ മറികടക്കാനാവുമോ എന്നത് ഒരു സംശയമാണ്. പ്രധാനമായും 4 പ്രശ്നങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനെ അലട്ടുന്നത്. ആ 4 പ്രശ്‍നങ്ങൾ മറികടന്നുള്ള എങ്കിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിനപ്പുറം കടക്കുമോ എന്നത് സംശയമാണ്. നിലവിൽ ബ്ലാസ്‌റ്റേഴ്‌സിനെ അലട്ടുന്ന 3 പ്രധാന പ്രശ്‍നങ്ങൾ ഏതെന്ന് നോക്കാം.
ഫിനിഷിങ്
മുന്നേറ്റനിരയിൽ ദിമിത്രി ഡയമന്റകോസും മധ്യനിരയിൽ നിന്ന് അഡ്രിയാൻ ലൂണയും ഫിനിഷിങ്ങിൽ മികവ് കാണിക്കുന്നുണ്ടെങ്കിലും ബാക്കിയുള്ളവർക്കൊന്നും മികച്ച രീതിയിൽ പന്ത് ഗോൾ വലയിൽ ഫിനിഷ് ചെയ്യാൻ സാധിക്കുന്നില്ല എന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്. പ്ലേ ഓഫിലെത്തുമ്പൾ മറ്റു താരങ്ങൾ കൂടി ഫിനിഷിങ്ങിൽ മികവ് കാണിച്ചില്ല എങ്കിൽ അത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവും.
മൈനസ് പാസ്സ്
മൈനസ് പാസുകൾ കളിയുടെ ആവേശത്തെ പിറകോട്ട് വലിക്കുമെങ്കിലും ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ചില സമയത്തെ മൈനസ് പാസുകൾ സ്വന്തം ഗോൾമുഖത്ത് അപകടമുണ്ടാക്കുന്നുണ്ട്. പല മൈനസ് പാസുകളിൽ നിന്നും ഗോൾ വഴിയിട്ടുണ്ട് എന്നത് പ്ലേ ഓഫിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ്.
എതിരാളികളുടെ കൗണ്ടർ
എതിരാളികളുടെ കൗണ്ടർ ആക്രമണങ്ങൾ ബ്ലാസ്റ്റേഴ്സിന് പലപ്പോഴും വിനയയായിട്ടുണ്ട്. കൗണ്ടർ അറ്റാക്കുകളെ കൃത്യമായി പ്രതിരോധിക്കാൻ കഴിയുന്നില്ല എന്നത് ബ്ലാസ്റ്റേഴ്‌സ് ഗൗരവപൂർവം ശ്രദ്ധിക്കേണ്ട കാര്യമാണ്. എതിരാളികളുടെ കൗണ്ടർ അറ്റാക്കുകൾ നേരിടുന്നതിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പലപ്പോഴായും കൂട്ടുത്തരവാദിത്വം ഇല്ലായെന്നത് വാസ്തവമാണ്.
ടീം പ്ലെയിങ്
സമീപ കാലത്തായി ബ്ലാസ്റ്റേഴ്സിൽ ഒരു ടീം ഗെയിം നഷ്ടമായിരിക്കുകയാണ്. പല താരങ്ങളും ഒറ്റയ്ക്ക് ഡ്രിബിൾ ചെയ്ത് മുന്നേറി ഗോൾ നേടണം എന്ന ലക്ഷ്യത്തോടെയാണ് കളിക്കുന്നത്. ടീം ഒരു ഗോൾ നേടണം എന്ന മനോഭാവത്തിന് പകരം താൻ ഒരു ഗോൾ നേടണം എന്ന മനോഭാവം ടീമിനും കളിക്കും ഏറെ അപകടമാണ്. അപക്വമായ താരങ്ങളുടെ പെരുമാറ്റത്തിലൂടെ കാർഡുകൾ വാങ്ങിക്കൂട്ടുന്നതിലൂടെ പ്രതിസന്ധിയിലാവുന്നത് സ്വന്തം ടീം തന്നെയാണ്.