in ,

LOVELOVE CryCry OMGOMG

ഐ പി എൽ നോക്കിയല്ല ഇന്ത്യൻ ഫുട്ബോൾ കലണ്ടർ നിശ്ചയിക്കേണ്ടത് – ഇഗോർ സ്റ്റിമാക്..

ഞാൻ ജോലി ഏറ്റെടുക്കുമ്പോൾ എല്ലാവരും എന്നെ സഹായിക്കുമെന്ന് കരുതി. പക്ഷെ എല്ലാവർക്കും സ്വന്തം കാര്യം മാത്രമേയുള്ളൂ.ഇനി എങ്ങനെ മുന്നോട്ടു പോകണമെന്ന് തനിക്ക് അറിയില്ലെന്ന് സ്റ്റിമാക് കൂട്ടിച്ചേർത്തു

കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ അനുമതിയില്ലാതെ ഇന്ത്യൻ പരിശീലകൻ ഒരു വാർത്ത സമ്മേളനം വിളിച്ചു കൂട്ടിയത്. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനും ഇഗോർ സ്റ്റിമാക്കും തുറന്ന പോരിലേക്ക് എന്ന് തന്നെയാണ് ഇത് ചൂണ്ടി കാട്ടുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഐ പി എൽ നോക്കിയല്ല ഇന്ത്യൻ ഫുട്ബോൾ കലണ്ടർ നിശ്ചയിക്കേണ്ടത് . ബ്രോഡ്കാസറ്റ് കാര്യങ്ങളും നോക്കിയല്ല. ഈ രണ്ട് കാര്യങ്ങൾ നോക്കാതെ ഇന്ത്യൻ ഫുട്ബോൾ കലണ്ടർ തീരുമാനിച്ചാൽ ഇന്ത്യൻ ഫുട്ബോളിനെ നല്ല രീതിയിൽ വളർത്താൻ സാധിക്കും.

10 മാസത്തെ ഫുട്ബോൾ കലണ്ടറാണ് ഇവിടെ ആവശ്യം.50 ലേറെ മത്സരങ്ങൾ താരങ്ങൾക്ക് ലഭിക്കുകയും വേണം.രാജ്യത്തിൽ വേരുകളുള്ള സകല താരങ്ങളെയും രാജ്യങ്ങൾ ഉപയോഗിക്കുന്നു. പക്ഷെ ഇന്ത്യ അത് ചെയ്യുന്നില്ല. അത് ഇന്ത്യയുടെ മറ്റൊരു ന്യുനതയാണ്.

ഞാൻ ജോലി ഏറ്റെടുക്കുമ്പോൾ എല്ലാവരും എന്നെ സഹായിക്കുമെന്ന് കരുതി. പക്ഷെ എല്ലാവർക്കും സ്വന്തം കാര്യം മാത്രമേയുള്ളൂ.ഇനി എങ്ങനെ മുന്നോട്ടു പോകണമെന്ന് തനിക്ക് അറിയില്ലെന്ന് സ്റ്റിമാക് കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ പിന്തുണയില്ലാതെ സ്റ്റിമാക്കിന്റെ വാർത്ത സമ്മേളനം, പരിശീലകൻ പറഞ്ഞു വെക്കുന്നത് ഗൗരവമേറിയ കാര്യങ്ങൾ..

ഫുട്ബോൾ ഫെഡറേഷനെതിരെ ആരോപണവുമായി മുൻ ഇന്ത്യൻ പരിശീലകനും..