ആവേശം ക്ലബിൽ ഹാരിസ് മരുത്തം കോട് എഴുതുന്നു. ചിരിക്കണോ കരയണോ എന്നറിയാത്ത ഒരവസ്‌ഥ.. കാത്തിരിക്കുന്നത് ഇന്ത്യന്‍ തോല്‍വിയോ, അതോ ചരിത്ര വിജയമോ..
ഇംഗ്ലണ്ട് സീരീസില്‍ തോറ്റ് കൊണ്ട് തുടങ്ങണം എന്ന ക്രൈറ്റീരിയ തകര്‍ത്തെറിയാന്‍ 209 റണ്‍സ് മാത്രം.. 209 അത്ര ചെറിയ സ്കോറല്ല കേട്ടോ.. എങ്കിലും ഇവിടെ ചെയ്സ് ചെയ്ത് ജയിച്ച 2018 മനസ്സില്‍ ധ്യാധിച്ച് ഒന്നിറങ്ങിയാല്‍ അപ്രാപ്യവുമല്ല..
കഴിഞ്ഞ സീരീസില്‍ ഇവിടെ കോഹ്ലിയുടെ 97ഉം സെക്കന്റ് ഇന്നിങ്സിലെ സെഞ്ച്വറിയും കാവലായിരുന്നു എന്നതിനാല്‍ കോഹ്ലിയുടെ ഫോം ആവും എല്ലാവരും ഉറ്റ് നോക്കുന്നത്.. ഇംഗ്ലണ്ടാണേല്‍ പന്തും ജഡേജയും ഔട്ട് ആവാതെ ഒന്നും പറയാനാവില്ല എന്ന വിഷമത്തിലാണ്..

റൂട്ടെന്ന ഒറ്റയാന്‍ ഉഗ്രന്‍ സെഞ്ച്വറിയിലൂടെ കളി ആവേശകരമാക്കി മാറ്റി… ഇന്ത്യയുടെ നാല് പേസര്‍മാരും ഒരു വിക്കറ്റ് കീപ്പര്‍ എന്ന ഫോര്‍മുലയില്‍ ബൗളിങ് അവരുടെ കടമ തീര്‍ത്തു..
പോരാളികള്‍ ഇടക്കൊന്ന് പരതി പോയെങ്കിലും ഇടക്കൊരു ചാന്‍സ് വന്നപ്പോള്‍ വര്‍ദ്ധിത വീര്യത്തോടെ എത്തിപിടിക്കാവുന്ന ഒരു ല്‌ഷ്യത്തിലേക്ക് ഇംഗ്ലണ്ടിനെ ഒതുക്കാന്‍ ബൗളിങ് ഡിപ്പാര്‍ട്ട്മെന്റിന് കഴിഞ്ഞു.. അവരുടെ റോള്‍ ഭംഗിയാക്കി എന്ന് തന്നെ പറയാം…
ഇനി ഉള്ളത് നമ്മുടെ ബാറ്റിങ് നിര ആണ്.. 300+ സെക്കന്റ് ഇന്നിങ്സ് സ്കോര്‍ വരുന്ന ഗ്രൗണ്ട് ആണ്..മ പിച്ചാണ് പണി…
എന്താവോ.. എന്തോ..
ഇച്ചിരി ടെന്‍ഷനടിച്ച് കിട്ടണ വിജയം, അത് പോരെ അളിയാ…
മറുപടി ബാറ്റിങിനങ്ങിയ ഇന്ത്യ അവസാനം കളി നിര്‍ത്തുമ്പോള്‍ 62/1 എന്ന നിലയിലാണ്..
26 റണ്‍സെടുത്ത രാഹുലാണ് പുറത്തായത്.. രോഹിത്തും പുജാരയും ആണ് ക്രീസില്‍..