in ,

ഇന്ത്യ ഇന്ന് അയർലണ്ടിനെതിരെ, സഞ്ജു ആദ്യ ഇലവനിൽ??

കഴിഞ്ഞ അഞ്ചു ട്വന്റി ട്വന്റിയിലും 180 ൽ കൂടുതൽ റൺസ് പിറന്ന പിച്ചാണ് ദുബ്ലിനിലെത്. ഇതിന് മുന്നേ ഇന്ത്യ മൂന്നു തവണയാണ് അയർലണ്ടിനെതിരെ ട്വന്റി ട്വന്റിയിൽ മത്സരിച്ചിട്ടുള്ളത്. ഇതിൽ മൂന്നിലും ഇന്ത്യ തന്നെയാണ് വിജയിച്ചിട്ടുള്ളത്.

രണ്ട് മത്സരങ്ങൾ അടങ്ങിയ ഇന്ത്യ അയർലണ്ട് ട്വന്റി ട്വന്റി പരമ്പരക്ക്‌ ഇന്ന് തുടക്കം. മത്സരം ഇന്ത്യൻ സമയം രാത്രി 9:00 മണിക്ക് ദുബ്ലിനിൽ അരങ്ങേറും. സോണിയുടെ ചാനലുകളിൽ മത്സരം തത്സമയം കാണാം.

ഐ പി എല്ലിൽ മികവ് തെളിയിച്ച രണ്ടാം നിര ടീമുമായിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.തങ്ങളുടെ ഏറ്റവും മികച്ച ഇലവനെ തന്നെ തങ്ങൾ കളിക്കളത്തിൽ നിരത്തുമെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ലഭിക്കുന്ന സൂചനകൾ അനുസരിച്ചു സഞ്ജു ആദ്യ ട്വന്റി ട്വന്റി കളിച്ചേക്കില്ല.

കഴിഞ്ഞ അഞ്ചു ട്വന്റി ട്വന്റിയിലും 180 ൽ കൂടുതൽ റൺസ് പിറന്ന പിച്ചാണ് ദുബ്ലിനിലെത്. ഇതിന് മുന്നേ ഇന്ത്യ മൂന്നു തവണയാണ് അയർലണ്ടിനെതിരെ ട്വന്റി ട്വന്റിയിൽ മത്സരിച്ചിട്ടുള്ളത്. ഇതിൽ മൂന്നിലും ഇന്ത്യ തന്നെയാണ് വിജയിച്ചിട്ടുള്ളത്.

അയർലണ്ടും ഇന്ത്യയും ശക്തമായ ഇലവൻ തന്നെയാകും നിലനിർത്തുക. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു. ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

ഇന്ത്യ (സാധ്യത): 1 ഇഷാൻ കിഷൻ, 2 റുതുരാജ് ഗെയ്‌ക്‌വാദ്, 3 സൂര്യകുമാർ യാദവ്, 4 ദീപക് ഹൂഡ, 5 ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), 6 ദിനേഷ് കാർത്തിക് (Wk), 7 അക്സർ പട്ടേൽ, 8 ഹർഷൽ പട്ടേൽ, 9 അവേഷ് ഖാൻ, 10 ​​ഭുവനേശ്വർ കുമാർ , 11 യുസ്വേന്ദ്ര ചാഹൽ

അയർലൻഡ് (സാധ്യത): 1 പോൾ സ്റ്റിർലിംഗ്, 2 ആൻഡി ബാൽബിർണി (ക്യാപ്റ്റൻ), 3 ഗാരെത് ഡെലാനി, 4 കർട്ടിസ് കാംഫർ, 5 ഹാരി ടെക്ടർ, 6 ലോർക്കൻ ടക്കർ (wk), 7 ജോർജ്ജ് ഡോക്രെൽ, 8 ആൻഡി മക്ബ്രൈൻ, 9 മാർക്ക് അഡയർ, 10 ക്രെയ്ഗ് യു , 11 ജോഷ് ലിറ്റിൽ

അൽവരോയുടെ പകരക്കാരൻ ബുണ്ട്‌സ് ലീഗയിൽ നിന്നെന്ന് റിപ്പോർട്ടുകൾ..

ആദ്യ രഞ്ജി കിരീടം സ്വന്തമാക്കി മധ്യ പ്രദേശ്..