in , ,

LOVELOVE

രണ്ടാം ട്വന്റി ട്വന്റി ഇന്ന്, ഇന്ത്യക്ക് ഒപ്പമെത്താൻ കഴിയുമോ???..

ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ടാം ട്വന്റി ട്വന്റി മത്സരം ഇന്ന്. മത്സരം ഇന്ത്യൻ സമയം രാത്രി 7:00 മണിക്ക് ഹോട്ട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും തത്സമയം. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് ദക്ഷിണ ആഫ്രിക്കയോട് തോൽവി രുചിച്ചിരുന്നു

ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ടാം ട്വന്റി ട്വന്റി മത്സരം ഇന്ന്. മത്സരം ഇന്ത്യൻ സമയം രാത്രി 7:00 മണിക്ക് ഹോട്ട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും തത്സമയം. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് ദക്ഷിണ ആഫ്രിക്കയോട് തോൽവി രുചിച്ചിരുന്നു.

ഇന്ത്യയുടെ 12 മത്സരങ്ങളുടെ അപരാചിത കുതിപ്പ് കഴിഞ്ഞ മത്സരത്തിൽ ദക്ഷിണ ആഫ്രിക്ക അവസാനിപ്പിച്ചു. കഴിഞ്ഞ അഞ്ചു ട്വന്റി ട്വന്റി മത്സരങ്ങളിലും ദക്ഷിണ ആഫ്രിക്ക തോറ്റിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്. 211 റൺസ് നേടിയിട്ടും വിജയിക്കാൻ കഴിയാതെ ഇരുന്നത് ഇന്ത്യയുടെ ബൗളിംഗ് ബലഹീനമാണെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

ബാറ്റ് എടുത്ത എല്ലാവരും തന്നെ ഇന്ത്യക്ക് വേണ്ടി റൺസ് കണ്ടെത്തി. ഫീൽഡിങ്ങിലെയും ബൗളിങ്ങിലെയും പ്രശ്നങ്ങൾ പരിഹരിച്ചാൽ ഇന്ത്യക്ക് പരമ്പരയിലേക്ക് തിരിച്ചു വരാൻ സാധിക്കും. പക്ഷെ ദക്ഷിണ ആഫ്രിക്ക എല്ലാം മേഖലയിലും ഒരേ പോലെ ശക്തരാണ്. മില്ലർ നയിക്കുന്ന ബാറ്റിംഗ് നിര തന്നെയാണ് അവരുടെ ഏറ്റവും വലിയ പ്രതീക്ഷ.

ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല.ദക്ഷിണ ആഫ്രിക്ക ടീമിൽ മഹാരാജിന് പകരം എൻഗിടി എത്തിയേക്കും. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

ദക്ഷിണാഫ്രിക്ക: 1 ക്വിന്റൺ ഡി കോക്ക് (ആഴ്ച), 2 ടെംബ ബാവുമ, 3 റാസി വാൻ ഡെർ ഡ്യൂസെൻ, 4 ഡേവിഡ് മില്ലർ, 5 ട്രിസ്റ്റൻ സ്റ്റബ്സ്, 6 ഡ്വെയ്ൻ പ്രിട്ടോറിയസ്, 7 വെയ്ൻ പാർനെൽ, 8 കാഗിസോ റബാഡ, 9 ലുങ്കി മഹാരാജ് എൻഗിഡി 10.നോർട്ജെ,11. ഷംസി

ഇന്ത്യ: 1 ഇഷാൻ കിഷൻ, 2 റുതുരാജ് ഗെയ്‌ക്‌വാദ്, 3 ശ്രേയസ് അയ്യർ, 4 ഋഷഭ് പന്ത് (ക്യാപ്റ്റൻ & WK), 5 ഹാർദിക് പാണ്ഡ്യ, 6 ദിനേഷ് കാർത്തിക്, 7 അക്സർ പട്ടേൽ, 8 ഹർഷൽ പട്ടേൽ, 9 അവേഷ് ഖാൻ, 10 ​​ഭുവനേശ്വർ കുമാർ 11 യുസ്വേന്ദ്ര ചാഹൽ

സഹലിനെ പുകഴ്ത്തി ചേത്രി..

ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ മറ്റൊരു ഇന്ത്യൻ ക്ലബ്ബും ഡയസിന് വേണ്ടി രംഗത്ത്..