in ,

LOVELOVE

ഒപ്പമെത്തി ടീം ഇന്ത്യ..

ടോസ് ലഭിച്ച ദക്ഷിണ ആഫ്രിക്ക ക്യാപ്റ്റൻ തെമ്പാ ബാവുമ ഒരിക്കൽ കൂടി ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം ശെരി വെക്കുന്ന വിധത്തിൽ തന്നെ ഗെയ്ക്വാദും കിഷനും അയ്യരും വന്ന പോലെ മടങ്ങി.ക്യാപ്റ്റൻ പന്തും ഹാർദിക്കും ഇന്നിങ്സ് മുന്നോട്ടു നയിച്ചു.

ഒപ്പമെത്തി ടീം ഇന്ത്യ. ദിനേശ് കാർത്തിക്കിന്റെ വെടിക്കെട്ട് ഇന്നിങ്സിന് ശേഷം ആവേഷ് ഖാന്റെ മനോഹരമായ ബൌളിംഗ് സ്പെല്ലിൽ ഇന്ത്യക്ക് അതിമനോഹരമായ വിജയം. ദക്ഷിണ ആഫ്രിക്കയെ തോല്പിച്ചത് 82 റൺസിന്

ടോസ് ലഭിച്ച ദക്ഷിണ ആഫ്രിക്ക ക്യാപ്റ്റൻ തെമ്പാ ബാവുമ ഒരിക്കൽ കൂടി ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം ശെരി വെക്കുന്ന വിധത്തിൽ തന്നെ ഗെയ്ക്വാദും കിഷനും അയ്യരും വന്ന പോലെ മടങ്ങി.ക്യാപ്റ്റൻ പന്തും ഹാർദിക്കും ഇന്നിങ്സ് മുന്നോട്ടു നയിച്ചു.

ഒടുവിൽ ക്യാപ്റ്റൻ വീണപ്പോൾ കാർത്തിക് എത്തി. പിന്നീട് അങ്ങോട്ട്‌ കാർത്തിക്കിന്റെ അഴിഞ്ഞാട്ടമായിരുന്നു. ഹാർദിക് മികച്ച പിന്തുണ നൽകി.27 പന്തിൽ 55 റൺസ് നേടിയ കാർത്തിക്കിന്റെ ഇന്നിങ്സിന്റെ കരുത്തിൽ ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ്.

170 റൺസ് പിന്തുടരാൻ ഇറങ്ങിയ ദക്ഷിണ ആഫ്രിക്കയുടെ തുടക്കം പിഴച്ചു. തുടക്കത്തിലേ പതർച്ചയിൽ നിന്ന് കരകയറാൻ ദക്ഷിണ ആഫ്രിക്കക്കായില്ല.ആവേഷ് ഖാൻ മുന്നിൽ വീണു ഡഗ് ഔട്ടിലേക്ക് മടങ്ങുന്ന ദക്ഷിണ ആഫ്രിക്കൻ നിരയെയാണ് പിന്നീട് അങ്ങോട്ട്‌ കണ്ടത്.ആവേഷ് ഖാൻ 4 വിക്കറ്റ് സ്വന്തമാക്കി.

ഇന്ത്യയുടെ മത്സരങ്ങൾക്ക് കേരളം ആതിഥേയത്വം വഹിക്കണമെന്ന് ഇന്ത്യൻ പരിശീലകൻ

സ്പെയിനിൽ നിന്ന് താരങ്ങളെ റാഞ്ചാൻ കേരള ബ്ലാസ്റ്റേഴ്‌സ്..