in

ഹോക്കിയിൽ ചരിത്രം കുറിച്ചുകൊണ്ട് ഇന്ത്യയുടെ വീരഗാഥ പുരുഷ വനിതാ ടീമുകൾ ഒരേസമയം സെമിയിൽ പ്രവേശിക്കുന്നത് ഇത് ചരിത്രത്തിലാദ്യം

india in hockey

അതെ ഭാരതം ചരിത്രം കുറിക്കുകയാണ് ടോക്കിയോ ഒളിമ്പിക്സിൽ വളരെ മികച്ച പ്രകടനം തന്നെയാണ് ഇതുവരെയും പുരുഷ-വനിതാ ഹോക്കി ടീമുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ പുരുഷ ടീം ഒരു ഒരു മത്സരത്തിൽ തകർന്നടിഞ്ഞു എങ്കിലും പിന്നീട് ഉള്ള മത്സരങ്ങളിൽ ധീരമായ തിരിച്ചു വരവിനാണ് ഇന്ത്യൻ ഹോക്കി ടീം നേതൃത്വം നൽകിയത്.

49 വർഷത്തെ കാത്തിരിപ്പിനു ശേഷം വീണ്ടും ഇന്ത്യ ഒളിമ്പിക്സ് ഹോക്കിയുടെ സെമിഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വനിതകളും ചരിത്രം കുറിച്ചു. ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിമ്പിക്സ് ഹോക്കി സെമിഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു വളരെ കരുത്തരായ ഓസ്ട്രേലിയയിയെ ഇന്ത്യൻ വനിതകൾ പിടിച്ചുകെട്ടി മൂക്ക് കയർ ഇട്ട് കീഴ്പ്പെടുത്തിയത്.

Inda Hockey

ഒളിമ്പിക്സ് ഹോക്കി ടൂർണമെൻറ് കണ്ട ഏറ്റവും ആവേശകരമായ മത്സരത്തിൽ ആണ് ഇന്ത്യ ഓസീസിനെ കീഴ്പ്പെടുത്തിയത് എന്ന് നമുക്ക് നിസ്സംശയം പറയാൻ കഴിയും. ഇരുടീമുകളും വിട്ടുകൊടുക്കാതെ ഓരോ നിമിഷവും ആവേശത്തോടെ പോരാടിയ അതിതീവ്രമായ പോരാട്ടമായിരുന്നു കണ്ടത്.

ഇരുടീമുകളും അണുവിട പോലും പിന്നോട്ട് ഇല്ലാതെ ഒപ്പത്തിനൊപ്പം നിന്ന് മാരകമായി പോരാടിയപ്പോൾ വീണുകിട്ടിയ ഒരു പെനാൽറ്റി സ്‌ട്രോക്ക് മുതലാക്കിയാണ് ഇന്ത്യ ഗോൾ സ്കോർ ചെയ്തത്. ഒരുപക്ഷേ 22 ആം മിനിറ്റിൽ പെനാൽറ്റി സ്ട്രോക്ക് ഇന്ത്യയ്ക്ക് വീണുകിട്ടി ഇല്ലായിരുന്നെങ്കിൽ മത്സരഫലം ചിലപ്പോൾ മാറിയേനെ.

ഗുർജിത്തിന്റെ ഷോട്ട് ഇന്ത്യയ്ക്കായി ഓസ്ട്രേലിയയുടെ വലയിൽ പതിച്ചപ്പോൾ സ്റ്റേഡിയം ആവേശത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഓരോ ഇന്ത്യൻ കായിക പ്രേമിയുടെയും ഹൃദയങ്ങളിൽ ഇപ്പോ ആത്മനിർവൃതിയുടെ പുതുമഴ പെയ്യുകയാണ്. ഒരുകാലത്ത് ലോകം അടക്കി ഭരിച്ച ഇന്ത്യൻ ഹോക്കി ടീമിന്റെ പ്രതാപത്തിലേക്ക് ഉള്ള മടക്കയാത്രയ്ക്ക് നേരമായി എന്നാണ് നിലവിലെ ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത്.

ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾ ഒരേസമയം ഹോക്കി ഒളിമ്പിക്സ് ടൂർണ്ണമെൻറ് സെമി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. മെഡൽ നേട്ടം അല്പം അത്യാഗ്രഹം ആണെന്ന് ആരെങ്കിലും കരുതിയാൽ പോലും ഇന്ത്യൻ ആരാധകർ നിലവിലെ സാഹചര്യത്തിൽ അത് കൊതിക്കുകയാണ്. ഇന്ത്യൻ ഹോക്കിയുടെ ഉയർത്തെഴുന്നേൽപ്പിന് അവർ കാത്തിരിക്കുന്നു.

ബ്രസീലിയൻ മധ്യനിര താരത്തിനായി യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം

ബ്ലാസ്റ്റേഴ്സ് താരം ഹക്കു വായ്പ അടിസ്ഥാനത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി യിലേക്ക് പോകും എന്ന് ശക്തമായ അഭ്യൂഹം