in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

അഭിഷേക് വേണ്ട; സഞ്ജുവിന് പുതിയ ഓപ്പണിങ് ജോഡി; മൂന്നാം ടി20യ്ക്കൊരുങ്ങി ഇന്ത്യ

സൗത്ത് ആഫ്രിക്കൻ പര്യടനത്തിലെ ആദ്യ രണ്ട് ടി20 മത്സരങ്ങൾ അവസാനിച്ചപ്പോൾ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാണ്. ഇനി രണ്ട് ടി20 മത്സരങ്ങൾ മാത്രമാണ് പരമ്പരയിൽ ബാക്കിയുള്ളത്. ഈ രണ്ട് മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര നേടാനാവൂ.. അതിനാൽ രണ്ടാം ടി20 യിൽ പരാജയപ്പെട്ടതോടെ മൂന്നാം ടി20യിൽ ഇന്ത്യൻ ടീമിൽ സാധ്യതയുണ്ട്.

ഓപണർ അഭിഷേക് ശർമ്മയുടെ കാര്യത്തിലായിരിക്കും ആദ്യമാറ്റം. വലിയ പ്രതീക്ഷയുമായെത്തിയ യുവ ഓപ്പണറാണ് അഭിഷേക് ശര്‍മ നിലവിൽ മോശം ഫോമിലാണ്. സിംബാവെയ്ക്കെതിരെ സെഞ്ചുറി നേടിയെങ്കിലും പിന്നീട് താരത്തിന് സ്ഥിരത നിലനിർത്താനായില്ല. അവസാനം കളിച്ച ഏഴ് ടി20 ഇന്നിങ്‌സില്‍ നിന്ന് അഭിഷേക് ശര്‍മ നേടിയത് വെറും 70 റണ്‍സാണ്.

അഭിഷേക് ശർമയുടെ മോശം പ്രകടനം ടീമിന്റെ തുടക്കത്തെ നന്നേ ബാധിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ അഭിഷേകിനെ മൂന്നാം ടി20യിൽ പുറത്തിരുത്താൻ സാധ്യതയുണ്ട്. പകരം സഞ്ജുവിനൊപ്പം പുതിയ ഓപ്പണിങ് ജോഡിയെയായിരിക്കും ഇന്ത്യ പരീക്ഷിക്കുക.

മൂന്നാം ടി20യില്‍ സഞ്ജു സാംസണിനൊപ്പം അഭിഷേകിന് പകരം ഇന്ത്യ ജിതേഷ് ശര്‍മയെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ജിതേഷും കടന്ന് ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരമാണ്. പവര്‍പ്ലേ മുതലാക്കാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് സാധിച്ചേക്കും.

അഭിഷേകിന് പകരം ജിതേഷിനെ കൊണ്ട് വരണമെന്നാണ് ആരാധകരുടെ ആവശ്യം. എന്നാൽ മധ്യനിരബാറ്ററായ ജിതേഷിനെ ഓപണിംഗിലേക്ക് കൊണ്ട് വന്നാൽ അത് എത്രമാത്രം വിജയിക്കുമെന്നും കണ്ടറിയേണ്ടതുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങൾ ടീമിന് പുറത്തിരിക്കുന്നതിന് ഇതാണ് കാരണം..

ധോണിയുടെ ഇടപെടൽ; മുംബൈ യുവതാരത്തെ ടീമിലെത്തിക്കാൻ സിഎസ്കെ