in

വന്ദന ചരിത്രം കുറിച്ചപ്പോൾ ഹോക്കിയിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം

India beat South Africa

ഇന്ന് വന്ദന കത്രിയയുടെ തകർപ്പൻ ഹാട്രിക്കിന്റെ ബലത്തിൽ ഇന്ത്യൻ വനിതകൾ നേടിയെടുത്തത് ഒരു ത്രസിപ്പിക്കുന്ന വിജയം ആയിരുന്നു. ഈ വിജയം നൽകിയ ആത്മവിശ്വാസവും ആവേശവും അടുത്തൊന്നും ഇന്ത്യൻ കായികപ്രേമികളുടെ ഹൃദയങ്ങളിൽനിന്നും കെട്ടടങ്ങില്ല എന്നത് ഉറപ്പാണ്.

ഭൂതകാല പ്രതാപത്തിലേക്ക് കുതിക്കുകയാണ് ഇന്ത്യൻ ഹോക്കി എന്ന് ഉറച്ചു വിശ്വസിക്കുകയാണ് ആരാധകർ ഇപ്പോൾ. പുരുഷ- വനിതാ ടീമുകൾ ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനം നടത്തിവരികയാണ് കുറച്ചു നാളുകളായി.

ഏറെക്കാലത്തെ ആധിപത്യത്തിന് ശേഷം തകർന്നടിഞ്ഞ ഇന്ത്യൻ ടീം നടത്തുന്ന വളരെ വലിയ ഒരു തിരിച്ചു വരവിനാണ് ഇപ്പോൾ കുറച്ചു കാലങ്ങളായി നാം സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നത്നാലിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യൻ വനിതകൾ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ജയം നേടിയെടുത്തത്.

India beat South Africa

ഇന്ത്യക്കായി ഹാട്രിക് നേടിയ വന്ദന കത്രിക ഒളിമ്പിക് ചരിത്രത്തിന്റെ ഭാഗമാകുക കൂടി ചെയ്തു. ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തിലാദ്യമായാണ് ഒരു വനിതാ താരം ഹാട്രിക് ഗോളുകൾ നേടുന്നത്. ഇതോടെ ഇന്ത്യൻ ഹോക്കി യുടെയും ഇന്ത്യൻ കായിക ചരിത്രത്തെയും ചരിത്രത്തിലേക്ക് തങ്കലിപികളാൽ വന്ദനം തന്റെ പേര് എഴുതിച്ചേർത്തു.

വന്ദന കത്രികയുടെ ഹാട്രിക്ക് മികവിൽ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിലൂടെ ഇന്ത്യൻ വനിതകൾ ഒളിമ്പിക്സിൽ ഇന്ത്യയുടെ ക്വാർട്ടർ ഫൈനലിലേക്കുള്ള പ്രവേശനം ഏറെക്കുറെ സാധ്യമാക്കിയിട്ടുണ്ട്.

വന്ദന ഹാട്രിക് നേടിയപ്പോൾ ശേഷിക്കുന്ന ഒരു ഗോൾ ഇന്ത്യയ്ക്കായി നേടിയത് നേഹ ഗോയലാണ്. ഓരോ നിമിഷവും ആവേശം നിറഞ്ഞുതുളുമ്പിയ മത്സരത്തിനായിരുന്നു ഇന്ന് ഒളിമ്പിക് ഹോക്കി പാർക്ക് സാക്ഷ്യം വഹിച്ചത്.

ബ്ലാസ്റ്റേഴ്‌സ് സിപോവിച്ചിനെ സൈൻ ചെയ്തത് ഈ ഘടകങ്ങൾ വിലയിരുത്തിയാണ്

ഇന്ത്യൻ ഫുട്ബോളിൽ നിശബ്ദമായ വിപ്ലവം സൃഷ്ടിക്കുകയാണ് ഗോകുലം കേരള എഫ് സി