in

LOVELOVE LOLLOL AngryAngry CryCry OMGOMG

ഈജിപ്തിന് പിന്നാലെ ജോർദാനേയും വീഴ്ത്തി ഇന്ത്യൻ പുലികളുടെ തൂക്കിയടി തുടരുന്നു, തകർപ്പൻ ഗോൾ വിഡിയോ കാണാം…

ഇന്ത്യൻ ഫുട്ബോളിന് ഏറ്റവും അഭിമാനകരമായ നേട്ടം സമ്മാനിച്ചതിനുശേഷം ജോർദാൻ പര്യടനം പൂർത്തിയാക്കി ഇന്ത്യ ടീം ഉടൻ സ്വന്തം രാജ്യത്തിലേക്ക് മടങ്ങും. അതിനു ശേഷം താരങ്ങൾ എല്ലാം ഇന്ത്യൻ വനിതാ ലീഗിനായി അതത് ക്ലബുകളിലേക്കും യാത്രയാകും.

ഇന്ത്യൻ ഫുട്ബോളിന് ഏറ്റവും അഭിമാനകരമായ നിമിഷങ്ങൾ ആണ് ഇന്ത്യൻ ഫുട്ബോൾ വനിതാ ടീം സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഈജിപ്തിനെ പരാജയപ്പെടുത്തിയ ശേഷം അതേ മാർജിനിൽ തന്നെ ജോർദാനെയും ഇന്ത്യ വീഴ്തിയിക്കുന്നു.

ഇന്ന് ജോർദാനിൽ വെച്ച് നടന്ന സൗഹൃദ മത്സരത്തിൽ ജോർദാനെ ഇന്ത്യ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ഈജിപ്തിനെയും പരാജയപ്പെടുത്തിയിരുന്നു. ഇന്ന് ആവേശകരമായ മത്സരത്തിൽ മനീഷ കല്യാൺ ആണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്.

ഗോകുലം കേരളയുടെ കൂടെ താരമായ മനീഷ കല്യാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ 48ആം മിനുട്ടിലാണ് വല കണ്ടെത്തിയത്‌. ഇടതു വിങ്ങിലൂടെ മുന്നേറിയ മനീഷ ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ ഗോൾ കീപ്പറെ ഞെട്ടിച്ച് ഗോൾ നേടുക ആയിരുന്നു. കഴിഞ്ഞ വർഷം മനീഷ ബ്രസീൽ ടീമിനെതിരെയും ഗോൾ നേടിയിരുന്നു. ഇന്ന് 48ആം മിനുട്ടിൽ ഗോൾ മതിയായി ഇന്ത്യക്ക് വിജയിക്കാൻ.

ഇന്ത്യൻ ഫുട്ബോളിന് ഏറ്റവും അഭിമാനകരമായ നേട്ടം സമ്മാനിച്ചതിനുശേഷം ജോർദാൻ പര്യടനം പൂർത്തിയാക്കി ഇന്ത്യ ടീം ഉടൻ സ്വന്തം രാജ്യത്തിലേക്ക് മടങ്ങും. അതിനു ശേഷം താരങ്ങൾ എല്ലാം ഇന്ത്യൻ വനിതാ ലീഗിനായി അതത് ക്ലബുകളിലേക്കും യാത്രയാകും.

PSGയുടെ സൂപ്പർ താരത്തിനായി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്യുന്നു

ISL കിരീടമല്ല എന്റെ അന്തിമലക്ഷ്യം, ബ്ലാസ്റ്റേഴ്സിൽ തന്റെ ലക്ഷ്യമെന്തെന്ന് കരോളിൻസ് വെളിപ്പെടുത്തി, ചങ്കൂറ്റത്തിന് കയ്യടിച്ച് ആരാധകർ