in , ,

LOVELOVE

ഇന്ത്യ- ഇംഗ്ലണ്ട് സെമി; അഡലൈഡിൽ മഴപെയ്യുമോ?; കാലാവസ്ഥ റിപ്പോർട്ട് പുറത്ത്

ടി20 ലോകകപ്പിൽ നിർണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ്. വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30 ന് അഡലൈഡിലാണ് മത്സരം. ജയിച്ചാൽ ലോകകപ്പ് കിരീടത്തിലേക്ക് ഒരു പടി കൂടി അടുക്കാം എന്നതിനാൽ ആവേശത്തോടെയാണ് ആരാധകർ മത്സരത്തെ നോക്കിക്കാണുന്നത്.

ആവേശത്തിന് കുറവില്ലെങ്കിലും ആരാധകരെ ആശങ്കപ്പെടുത്തുന്നത് ഓസ്ട്രേലിയയിലെ മഴയാണ്. നേരത്തെ സൂപ്പർ 12 ഘട്ടത്തിൽ മഴ കാരണം പല മത്സരങ്ങളും ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

മത്സരങ്ങൾ ഉപേക്ഷിക്കുക എന്നതിലുപരി പല ടീമിനും മഴ കാരണം നിർണായക പോയിന്റുകൾ നഷ്ടമായിരുന്നു. ആധിപത്യമുണ്ടായിരുന്ന മത്സരങ്ങളിൽ പോലും പല ടീമുകൾക്കും മഴ കാരണം തോൽക്കേണ്ടി വന്നിട്ടുണ്ട് എന്നുള്ളത് ഇന്ത്യൻ ആരാധകരെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നുണ്ട്.

എന്നാൽ സെമി ഫൈനൽ പോരാട്ടം നടക്കുന്ന അഡലൈഡിൽ നിന്നുള്ള കാലാവസ്ഥ റിപ്പോർട്ട് പുറത്ത് വരുമ്പോൾ ആരാധകർക്ക് അത്ര ആശങ്കപ്പെടേണ്ടതില്ല.

മത്സരദിവസം മഴ പെയ്യാന്‍ 30 ശതമാനം സാധ്യതയുണ്ടെങ്കിലും അത് രാവിലെയായിരിക്കുമെന്നാണ് ഓസ്ട്രേലിയൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മത്സരം ഓസ്ട്രേലിയൻ സമയം വൈകുന്നേരം 6:30 ആയതിനാൽ രാവിലെ പെയ്യുന്ന മഴ മത്സരത്തെ ബാധിക്കില്ല എന്ന നിരീക്ഷകരുടെ റിപ്പോർട്ട് ആരാധകർക്ക് ആശ്വാസം നൽകുന്നു.

അഭ്യൂഹങ്ങൾക്ക് വിട, ബ്ലാസ്റ്റേഴ്‌സ് താരം ഖത്തർ ലോകകപ്പിന് ഉണ്ടാവില്ല

ഐഎസ്എല്ലിൽ ‘വാർ’ വന്നേക്കും; സുപ്രധാന നീക്കങ്ങൾ നടത്തി ട്രെവർ കെറ്റിൽ; ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആദ്യ സന്തോഷ വാർത്ത