in

LOVELOVE

തുടർച്ചയായ നാലാം ഫൈനലിലേക്ക് കുതിച്ചു ഇന്ത്യ, ഫൈനലിലെ എതിരാളികൾ ഇംഗ്ലണ്ട്

അണ്ടർ -19 ക്രിക്കറ്റ്‌ ലോകകപ്പിൽ തുടർച്ചയായ നാലാം ഫൈനലിലേക്ക് കുതിച്ചു ഇന്ത്യ. ഫൈനലിൽ ഇന്ത്യയെ കാത്തിരിക്കുന്ന എതിരാളികൾ ഇംഗ്ലണ്ട്.ഫൈനൽ ശനിയാഴ്ച.

അണ്ടർ -19 ക്രിക്കറ്റ്‌ ലോകകപ്പിൽ തുടർച്ചയായ നാലാം ഫൈനലിലേക്ക് കുതിച്ചു ഇന്ത്യ. ഫൈനലിൽ ഇന്ത്യയെ കാത്തിരിക്കുന്ന എതിരാളികൾ ഇംഗ്ലണ്ട്.ഫൈനൽ ശനിയാഴ്ച.

ഇന്നലെ നടന്ന സെമി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയെ തകർത്തു.96 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്.ആന്റിഗയിൽ ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ യഷ് ദൽ ബാറ്റിംഗ് തിരെഞ്ഞെടുക്കാകയിരുന്നു.പതിഞ്ഞ താളത്തിൽ തുടങ്ങിയ ഇന്ത്യ മെല്ലെ സ്കോർ ഉയർത്തി. ക്യാപ്റ്റൻ ദല്ലും ഉപനായകൻ ഷെയ്ക്ക് റഷീദും ഒരുമിച്ചു നേടിയ 204 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ അടിത്തറ . ദൽ 110 റൺസും ഷെയ്ഖ് 94 റൺസും നേടി. അവസാന ഓവർകളിലെ വിക്കറ്റ് കീപർ ദിനേശ് ബനയുടെ കൂറ്റൻ അടികളിൽ ഇന്ത്യൻ സ്കോർ 290 ലെത്തിച്ചു.

മറുപടി ബാറ്റിംഗിനിയിറങ്ങിയ ഓസ്ട്രേലിയുടെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ നേടികൊണ്ട് ഇന്ത്യ മത്സരം തങ്ങളുടെ വരുതിയിലാക്കി.ഇന്ത്യക്ക് വേണ്ടി വിക്കി ഒത്സ്വാൽ മൂന്നും നിഷാന്ത് സിന്ധു രണ്ട് വിക്കറ്റും വീഴ്ത്തി.ക്യാപ്റ്റൻ യഷ് ദലാണ് കളിയിലെ താരം.

വിൻഡീസ് പരമ്പര; ധാവാനും അയ്യറും ഉൾപടെ എട്ട് താരങ്ങൾക്ക് കോവിഡ്!

ജനുവരിയിലെ മികച്ച യുണൈറ്റഡ് താരവും ഡി ഗിയ തന്നെ