in

LOVELOVE LOLLOL OMGOMG

ഇന്ത്യ പാകിസ്ഥാൻ ഫുട്‍ബോൾ മത്സരം വരുന്നു?

അടുത്ത മാസം ബംഗളുരുവിൽ തുടങ്ങുന്ന സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ – പാകിസ്ഥാൻ മത്സരം. ടൂർണമെന്റിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് ഇന്ന് നടന്നപ്പോൾ ഗ്രൂപ്പ് എയിൽ ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, നേപ്പാൾ, കുവൈറ്റ് ടീമുകളാണ് ഉൾപ്പെട്ടത്. ഗ്രൂപ്പ് ബിയിൽ ഭൂട്ടാൻ, ബംഗ്ലാദേശ്, മാലദ്വീപ്, ലബനാൻ ടീമുകളാണ് ഉള്ളത്.

സാഫ് കപ്പിൽ ഇന്ത്യ – പാകിസ്ഥാൻ മത്സരം

അടുത്ത മാസം ബംഗളുരുവിൽ തുടങ്ങുന്ന സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ – പാകിസ്ഥാൻ മത്സരം. ടൂർണമെന്റിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് ഇന്ന് നടന്നപ്പോൾ ഗ്രൂപ്പ് എയിൽ ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, നേപ്പാൾ, കുവൈറ്റ് ടീമുകളാണ് ഉൾപ്പെട്ടത്. ഗ്രൂപ്പ് ബിയിൽ ഭൂട്ടാൻ, ബംഗ്ലാദേശ്, മാലദ്വീപ്, ലബനാൻ ടീമുകളാണ് ഉള്ളത്.

സാഫ് കപ്പ് ചരിത്രത്തിൽ ആദ്യമായി സൗത്ത് ഏഷ്യക്ക് പുറത്ത് നിന്നുള്ള കുവൈറ്റ്, ലബനാൻ ടീമുകൾ ഇത്തവണ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുണ്ട്.

ഇന്ത്യ, പാകിസ്ഥാൻ ടീമുകൾ ഏഷ്യ കപ്പ് ക്രിക്കറ്റ്, ലോകകപ്പ് ക്രിക്കറ്റ് എന്നിവയുടെ പങ്കാളിത്തം, ആതിഥേയത്വം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സാഫ് കപ്പിനായി പാകിസ്ഥാൻ ഇന്ത്യയിൽ എത്തുന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യം അർഹിക്കുന്നുണ്ട്.

വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ – പാകിസ്ഥാൻ ടീമുകൾ പ്രധാനപ്പെട്ട ഒരു സ്പോർട്സ് ഇനത്തിൽ പങ്കെടുക്കാൻ പരസ്പരം യാത്ര ചെയ്യുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരം നിസാരകാരനല്ല?

വമ്പൻ നീക്കം; ബെംഗളൂരു എഫ്സി താരം ബ്ലാസ്റ്റേഴ്സിൽ