തിങ്കളാഴ്ച ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഗച്ചിബൗളി സ്റ്റേഡിയത്തിൽ ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം മലേഷ്യയെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ നേരിടും. ഇന്ത്യൻ സമയം രാത്രി 7:30നാണ് കിക്ക്ഓഫ്.
മനോലോ മാർക്വേസ് ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇന്ത്യക്ക് ഇതുവരെ ഒരു വിജയം പോലും നേടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മലേഷ്യയെ തോൽപിച്ച് ഇന്ത്യക്കൊപ്പമുള്ള ആദ്യ വിജയം കരസ്ഥമക്കാനുള്ള ശ്രമങ്ങളിലാണ് മനോലോ.
ഇന്ത്യ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്ന് സമനിലയും രണ്ട് തോൽവിയുമാണ് വഴങ്ങേണ്ടി വന്നത്. ഇതിന് മുൻപ് മലേഷ്യ ഇന്ത്യ മത്സരം വന്നപ്പോൾ ഇരു ടീമും 12 തവണ വിജയിക്കുകയും 8 മത്സരങ്ങൾ സമനിലയിലും പിരിയുകയായിരുന്നു.
നിലവിൽ ഇന്ത്യൻ സ്‌ക്വാഡിൽ ആശിഷ് റായ്, ആകാശ് സാംഗ്വാൻ, നിഖിൽ പൂജാരി എന്നിവർ പരിക്കിന്റെ പിടിയിലാണ്. അതോടൊപ്പം സന്ദേശ് ജിങ്കൻ, രാഹുൽ ഭേക്കെ, ജയ് ഗുപ്ത എന്നിവർ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
എല്ലാ മലയാളി ആരാധകരും കാത്തിരിക്കുന്നത് വിബിൻ മോഹനൻന്റെയും ജിതിൻ എംഎസിന്റെയും അരങ്ങേറ്റത്തിനായാണ്. ഇന്ത്യ-മലേഷ്യ മത്സരം ആരാധകർക്ക് തത്സമയം ടിവി ടെലികാസ്റ്റിംഗ് വഴി സ്പോർട്സ് 18 വഴിയും ഓൺലൈൻ സ്ട്രീമിങ്ങായി ജിയോ സിനിമ വഴിയും കാണാം.