ടി20 ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇന്ത്യ അഫ്ഗാനെതിരെ വമ്പൻ വിജയം നേടിയിരുന്നു. ഈ വിജയത്തിന് പിന്നാലെ മത്സരം ഒത്തുകളിയാണെന്ന ആരോപണങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ ഉയരുകയും ചെയ്തു. പ്രധാനമായും പാക് ആരാധകരാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കുന്നത്. പാക്കിസ്ഥാനോട് മികച്ച പോരാട്ടം കാഴ്ചവെച്ച അഫ്ഗാന്‍ ഇന്ത്യക്കെതിരെ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും തീര്‍ത്തും നിറം മങ്ങിയതാണ് ഇത്തരത്തിലൊരു ആരോപണം ഉയരാൻ കാരണം.
ടോസ് നേടിയിട്ടും അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് വിരാട് കോലിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് പ്രധാന ആരോപണം.ഇതിന് തെളിവായി ടോസിനുശേഷം ഇരു ക്യാപ്റ്റന്‍മാരും ഹസ്തദാനം ചെയ്യുമ്പോൾ കേള്‍ക്കുന്ന ആദ്യം ബൗള്‍ ചെയ്യുമെന്ന സംഭാഷണമാണ്.

ഇത് കോലി, മുഹമ്മദ് നബിയോട് പറഞ്ഞതായി ചിത്രീകരിച്ചാണ് മത്സരം ഒത്തുകളിയാണെന്ന് പ്രചരിപ്പിക്കുന്നത്. ബൗളിംഗ് തെരഞ്ഞെടുക്കാന്‍ നബിയോട് കോലി നിര്‍ദേശിച്ചുവെന്നാണ് പ്രചാരണം. എന്നാൽ ആ വീഡിയോ ശ്രദ്ധിച്ചു കണ്ടവർക്ക് കാര്യം മനസിലാവും.
ഇന്ത്യൻ നായകൻ വിരാട് കോലിയാണ് ടോസിടുന്നത്. ടോസ് അഫ്‌ഘാന് അനുകൂലമാകുന്നു. മാച്ച് റഫറി അഫ്ഗാനിസ്ഥാനാണ് ടോസ് നേടിയതെന്ന് സ്ഥിരീകരിക്കുന്നു. ശേഷം അഫ്‌ഘാൻ നായകൻ നബി സംസാരിക്കാനായി കമന്‍റേറ്റര്‍ക്ക് സമീപത്തേക്ക് എത്തുമ്പോൾ കോലിക്ക് ഹസ്തദാനം ചെയ്യുന്നു. ഇവിടെയാണ് ഈ സംഭാഷണം കേള്‍ക്കുന്നത്. ‘We will bowl first’ എന്ന് നബി, കോലിയോട് പറയുന്നു. ഇതിനുശേഷം നബി മൈക്കിന് മുന്നിലെത്തി ബൗള്‍ ചെയ്യാന്‍ തീരുമാനിച്ച കാര്യം ഔദ്യോഗികമായി പറയുന്നു. ഇതാണ് ശെരിക്കും സംഭവിച്ചത് എന്ന് ആ വീഡിയോ വ്യക്തമായി നോക്കിയാൽ മനസിലാവും. വീഡിയോ കാണാം