in , , ,

LOLLOL

ഇന്ത്യ – ബംഗ്ലാദേശ് മത്സരം; ആരാധകർക്ക് അശുഭ വാർത്ത

ടി20 ലോകക്കപ്പിൽ സെമി സാധ്യതകൾ ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുകയാണ്. ഇന്ത്യൻ സമയം 1:30 ന് അഡ്ലെയ്‌ഡിലാണ് മത്സരം. സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടത്തിന് പിന്നാലെ ബംഗ്ലാദേശിനും സിംബാബ്‌വെക്കും എതിരായ ഇന്ത്യയുടെ മത്സരങ്ങൾ നിർണായകമാണ്. ഇരുവരോടും വിജയം നേടിയാൽ മാത്രമേ ഇന്ത്യയ്ക്ക് സെമി ബെർത്ത് ഉറപ്പിക്കാനാവൂ.

ടി20 ലോകക്കപ്പിൽ സെമി സാധ്യതകൾ ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുകയാണ്. ഇന്ത്യൻ സമയം 1:30 ന് അഡ്ലെയ്‌ഡിലാണ് മത്സരം. സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടത്തിന് പിന്നാലെ ബംഗ്ലാദേശിനും സിംബാബ്‌വെക്കും എതിരായ ഇന്ത്യയുടെ മത്സരങ്ങൾ നിർണായകമാണ്. ഇരുവരോടും വിജയം നേടിയാൽ മാത്രമേ ഇന്ത്യയ്ക്ക് സെമി ബെർത്ത് ഉറപ്പിക്കാനാവൂ.

ഇന്ന് ബംഗ്ലാദേശിനെതിരെ വിജയം ലക്ഷ്യമാക്കി ഇന്ത്യ ഇറങ്ങുമ്പോൾ ആരാധകർക്കും ഇന്ത്യൻ ടീമിനും ആശങ്ക നൽകുന്ന വാർത്തകൾ തന്നെയാണ് പുറത്ത് വരുന്നത്. അഡ്‌ലെയ്‌ഡിലെ കാലാവസ്ഥാ പ്രവചനമാണ് ആശങ്ക സൃഷ്‌ടിക്കുന്നത്.തിങ്കള്‍, ചൊവ്വാഴ്‌ച ദിനങ്ങളില്‍ അഡ്‌ലെയ്‌ഡില്‍ മഴ സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷകർ പ്രവചിച്ചിരുന്നു. മത്സര ദിവസമായ ഇന്നും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്.

മഴ മൂലം മത്സരം നടക്കാതെ വരികയാണെങ്കിൽ ഇരു ടീമുകളും ഓരോ പോയിന്റുകൾ പങ്ക് വയ്‌ക്കേണ്ടി വരും. അങ്ങനെ വന്നാൽ അത് ഇന്ത്യയുടെ സെമി സാധ്യതയെ ബാധിക്കും. മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്‍റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം ഗ്രൂപ്പില്‍ നിലവില്‍ ഒന്നാമത്. ഇത്രതന്നെ മത്സരങ്ങളില്‍ രണ്ട് വീതം ജയവുമായി ഇന്ത്യയും ബംഗ്ലാദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നുണ്ട്. കൂടാതെ 3 പോയിന്റുമായി സിംബാവെയും രണ്ട് പോയിന്റുമായി പാകിസ്ഥാനും പിന്നിലുണ്ട്. ഇവരെല്ലാം 3 മത്സരങ്ങൾ പൂർത്തീകരിച്ചവരാണ്.

ഇന്ത്യ ഇന്ന് പോയിന്റ് പങ്കിടുകയാണെങ്കിൽ പാകിസ്ഥാന് അടക്കം സെമി സാധ്യത നിലനിർത്താം എന്നുള്ളതാണ്. കൂടാതെ ഇന്ത്യയുടെ അടുത്ത മത്സരം മെൽബണിലാണ്. സിംബാവെയ്ക്കെതിരായ ആ മത്സരത്തിലും മഴ സാധ്യത ഉണ്ട്. ആ മത്സരവും മഴ കാരണം മുടങ്ങുകയും പോയിന്റുകൾ പങ്ക് വെയ്ക്കുകയും ചെയ്താൽ ഇന്ത്യക്ക് ആകെ 6 പോയിന്റുകളാവും. ഇത്ര തന്നെ പോയിന്റുകൾ നേടാൻ മറ്റ്‌ ടീമുകൾക്കും സാധിക്കും എന്നുള്ളതാണ് ഇന്ത്യയുടെ സെമി സാധ്യതയെ മങ്ങലേൽപ്പിക്കുന്നത്.

ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്ക് അനുകൂലമായ ഒരു മത്സര ഫലം തന്നെയാണ് ആരാധകരും ഇന്ത്യൻ ടീമും പ്രതീക്ഷിക്കുന്നത്. ഇന്നത്തെ മത്സരം വിജയിച്ചാൽ സിംബാവെയ്ക്കെതിരായ മത്സരം മഴ കാരണം മുടങ്ങിയാലും ഇന്ത്യക്ക് സെമി ഏറെ കുറെ ഉറപ്പിക്കാം.

വേൾഡ് കപ്പിന് ആശയപോരാട്ടങ്ങളുടെ പ്രതീകമാകാൻ ടീമുകൾ

വെയിൽസിന്റെ പേര് മാറും; ലോകകപ്പിന് ശേഷം ദേശീയ ടീമിന്റെ പേര് മാറ്റാനൊരുങ്ങി വെയിൽസ്