in

LOVELOVE LOLLOL AngryAngry

കുവൈറ്റിനെതിരെയുള്ള വിജയം ഈ കാരണത്താൽ ഇന്ത്യക്ക് ഒരുപാട് പ്രത്യേകതയുള്ളതാണ്.

ഇന്ത്യൻ ഫുട്ബോൾ തീർച്ചയായും ഉയരത്തിലേക്ക് തന്നെയാണ് മുന്നേറുന്നത്. 2026 ലെ ലോകക്കപ്പ് യോഗ്യതക്ക് വേണ്ടി തന്നെയാണ് സ്റ്റിമാക്ക് സംഘവും കോപ്പ് കൂട്ടുന്നതും. ഇതിന്റെ ആദ്യം പടി തന്നെയാണ് കുവൈറ്റിനെതിരെ നമ്മൾ കണ്ടത്. ഇന്ത്യ കുവൈറ്റിനെ തോൽപിച്ചിരിക്കുന്നു.

മികച്ച രീതിയിൽ തന്നെയാണ് ഇന്ത്യ കളിച്ചത്. കൃത്യമായ മുന്നേറ്റങ്ങൾ ടീം നടത്തുന്നുണ്ടായിരുന്നു.മുന്നേറ്റങ്ങളുടെ ഫലം ഒടുവിൽ ഇന്ത്യക്ക് ലഭിച്ചു.75 മത്തെ മിനുട്ടിൽ മൻവീർ സിംഗ് ഇന്ത്യക്ക് വേണ്ടി ലീഡ് എടുത്തു. ഇത് തന്നെയായിരുന്നു വിജയ ഗോൾ.

ഈ വിജയം ഇന്ത്യക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ്.2001 ന്ന് ശേഷം ലോകക്കപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ എവേ വിജയമാണ് ഇത്.2004 ന്ന് ശേഷം കുവൈറ്റിന് എതിരെ ആദ്യമായിയാണ് അവരുടെ നാട്ടിൽ ഇന്ത്യ വിജയിക്കുന്നത്.ഇന്ത്യയുടെ അടുത്ത മത്സരം 21 ന്ന് ഖത്തറിനെതിരെയാണ്.

നമ്മുടെ ഇവാൻ ആശാനേ മുംബൈ സിറ്റി കൊണ്ടുപോകുമെന്ന ആശങ്കകൾ വെറുതെയാണ്😍🔥

കുവൈറ്റിന് എതിരെയുള്ള വിജയ ആഘോഷിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് വമ്പൻ തിരിച്ചടി…