in ,

ടി20 ലോകക്കപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യ സൗത്ത് ആഫ്രിക്ക പോരാട്ടം; മത്സരം മഴ കൊണ്ടുപോകുമോ??

ടി20 ലോകക്കപ്പിന്റെ ഫൈനലിൽ ഇന്ത്യ ഇന്ന് സൗത്ത് ആഫ്രിക്കയെ നേരിടും. ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ വെച്ചാണ് ഫൈനൽ നടക്കുക. രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക.

പക്ഷെ ഏറെ പ്രതിക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ഈ മത്സരം മഴ കൊണ്ടുപോകുമോ എന്ന സംശയത്തിലാണ് ആരാധകരുള്ളത്. എന്തിരുന്നാലും ഇന്ന് മഴ മൂലം മത്സരം ഒഴിവാക്കിയാലും നിരാശപെടേണ്ട.

ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരം മഴ കൊണ്ടു പോയാൽ റിസേർവ് ഡേ ഉള്ളത് കൊണ്ട് ഞായറാഴ്ച ഈ മത്സരം നടക്കും. ഇനി അഥവാ ഞായറാഴ്ചയും മഴ കാരണം മത്സരം ഉപേക്ഷികേണ്ടി വന്നാൽ രണ്ട് ടീമുകളും വിജയികളായി പ്രഖ്യാപ്പിക്കും.

എന്തിരുന്നാലും രണ്ടാം ടി20 കിരീടം ലക്ഷ്യവെച്ചു കൊണ്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മറുഭാഗത്ത് സൗത്ത് ആഫ്രിക്ക തങ്ങളുടെ ആദ്യ കിരീടത്തിനായും. മത്സരം തത്സമയം സ്റ്റാർ സ്പോർട്സ് വഴിയും ഹോട്സ്റ്റാർ വഴിയും കാണാം

ബ്ലാസ്റ്റേഴ്‌സിന്റെ ഫാൻസ്‌ പവറിൽ വീണു?ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ സൈനിങ്??

ഒടുവിലൊരു വമ്പൻ പ്രഖ്യാപനം നടത്താൻ ബ്ലാസ്റ്റേഴ്‌സ്; സൂചനകൾ പുറത്ത്