ആഗസ്റ്റ് 7 ബുധനാഴ്ച കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന 3 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. മത്സരം ഉച്ചയ്ക്ക് 2:30 ന് ആരംഭിക്കും.
ആദ്യ മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ശ്രീലങ്ക 32 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തി. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഇതൊരു ജീവൻ മരണ പോരാട്ടമാണ്. ശ്രീലങ്കയ്‌ക്കെതിരെ തുടർച്ചയായ 11 ഉഭയകക്ഷി ഏകദിന പരമ്പരകൾ നേടിയ ഇന്ത്യയുടെ 27 വർഷത്തെ റെക്കോർഡ് തകർക്കാനുള്ള നീക്കങ്ങളിലാണ് ശ്രീലങ്ക. രണ്ടാം ODI കളിച്ച അതെ ടീമായിട്ടായിരിക്കും ഇന്ത്യ മൂന്നാം ODIക്കും ഇറങ്ങുവ.
ഇരു ടീമുകളുടെയും സാധ്യത ഇലവൻ…
ഇന്ത്യ സാധ്യത ഇലവൻ: രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ എൽ രാഹുൽ (WK), ശ്രേയസ് അയ്യർ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്
ശ്രീലങ്ക സാധ്യത ഇലവൻ: പാത്തും നിസ്സാങ്ക, അവിഷ്‌ക ഫെർണാണ്ടോ, സദീര സമരവിക്രമ, കുസൽ മെൻഡിസ് (WK), ചരിത് അസലങ്ക (c), കമിന്ദു മെൻഡിസ്, ദുനിത് വെല്ലലഗെ, ജനിത് ലിയാനഗെ, അകില ധനഞ്ജയ, അസിത ഫെർണാണ്ടോ, ജെഫ്രി വാൻഡർസ
എന്തിരുന്നാലും ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സമനിലയിൽ തീർക്കാനാണ് ഇന്ത്യയുടെ നീക്കങ്ങൾ. മത്സരം തത്സമയം സോണി സ്പോർട്സ് വഴി ടിവി ടെൽകാസ്റ്റിംഗും സോണി ലൈവ് സ്റ്റീമിങ് പ്ലാറ്റ്ഫോം വഴിയും ആരാധകർക്ക് കാണാം.