in , , ,

LOVELOVE CryCry

ഒരു ടീമിൽ ആറു പേർ; 5 ഓവർ മത്സരം; വൈഡിന് രണ്ട് റൺസ്; കൗതുക ടൂർണമെന്റിൽ പങ്കെടുക്കാൻ ടീം ഇന്ത്യ

വൈഡുകൾക്കും നോബോളുകൾക്കും രണ്ട് റൺസ് വീതം അധിക റണ്ണുകൾ നൽകും എന്നതാണ് ഈ ടൂർണമെന്റിന്റെ മറ്റൊരു നിയമം. അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ അവസാന ബാറ്റ്സ്മാൻ ആറാം വിക്കറ്റ് വീഴും വരെ ബാറ്റ് ചെയ്യണം. ഇത്തരം സാഹചര്യങ്ങളിൽ അഞ്ചാമത്തെ ബാറ്റ്സ്മാൻ റണ്ണറാകും എന്നത് മറ്റൊരു നിയമം.

ഹോങ്കോങ് ക്രിക്കറ്റ് സംഘടിപ്പിക്കുന്ന ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ടീം ഇന്ത്യ പങ്കെടുക്കും. നിരവധി ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഐസിസിയുടെ അംഗീകാരത്തോടെയാണ് ഈ ടൂർണമെന്റ്റ് നടക്കുന്നത്. 1992 ൽ ആരംഭിച്ച ഈ ടൂർണമെന്റ് 2011 ലാണ് അവസാനമായി നടന്നത്. 13 വർഷങ്ങൾക്ക് ശേഷമാണ് ഈ ടൂര്ണമെന്റ്റ് തിരികെയെത്തുന്നത്.

അന്താരാഷ്ട്ര ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ കിരീടം നേടിയത് പാകിസ്താനും ഇംഗ്ലണ്ടുമാണ്. അഞ്ച് തവണയാണ് ഇരുവരും ചാമ്പ്യന്മാരായത്.

മറ്റു അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാൾ ഏറെ വ്യത്യസ്തമാണ് ഹോങ്കോങ് സിക്‌സസിന്റെ ഫോർമാറ്റ്‌. ഒരു ടീമിൽ ആകെ ആറു കളിക്കാർ മാത്രമേ ഉണ്ടാവുകയുള്ളു. ഇരു ടീമുകൾക്കും അഞ്ച് ഓവർ വീതമാണ് ഇന്നിംഗ്സ്. ഇതിൽ വിക്കറ്റ് കീപ്പർ ഒഴികെയുള്ളവർ ബൗളിംഗ് ചെയ്യണമെന്നതും ഇതിന്റെ നിയമമാണ്. ആദ്യ റൗണ്ടിൽ മാത്രമാണ് അഞ്ച് ഓവറുകൾ ഉള്ള ഇന്നിങ്‌സുകളുള്ളത്. എന്നാൽ ഫൈനൽ മത്സരത്തിൽ 8 ഓവറുകൾ വീതമാണ് ഉള്ളത്.

വൈഡുകൾക്കും നോബോളുകൾക്കും രണ്ട് റൺസ് വീതം അധിക റണ്ണുകൾ നൽകും എന്നതാണ് ഈ ടൂർണമെന്റിന്റെ മറ്റൊരു നിയമം. അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ അവസാന ബാറ്റ്സ്മാൻ ആറാം വിക്കറ്റ് വീഴും വരെ ബാറ്റ് ചെയ്യണം. ഇത്തരം സാഹചര്യങ്ങളിൽ അഞ്ചാമത്തെ ബാറ്റ്സ്മാൻ റണ്ണറാകും എന്നത് മറ്റൊരു നിയമം.

31 റൺസ് എത്തുമ്പോൾ ബാറ്റ്സ്മാൻ സ്വയം നോട്ടൗട്ട് ആയി റിട്ടയർ ചെയ്യണം. റിട്ടയർ ചെയ്ത ബാറ്റ്സ്മാന് അടുത്ത ബാറ്റ്സ്മാൻ ഔട്ടാകുകയോ, റിട്ടയർ ചെയ്യുകയോ ചെയ്യുമ്പോൾ വീണ്ടും ബാറ്റിങ് തുടരാൻ അവസരമുണ്ട് എന്നതും ഈ ടൂർണമെന്റിന്റെ മറ്റൊരു പ്രത്യേകതയാണ്. നവംബറിലായിരിക്കും ഈ ടൂർണമെന്റ് നടത്തുക.

സെപ്റ്റംബറിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോയായി വിദേശ സൂപ്പർ താരം; ഔദ്യോഗിക പ്രഖ്യാപനം വന്നു…

മുൻ ബ്ലാസ്റ്റേഴ്സ് താരം ഇവാൻ ഉക്രൈൻ ദേശീയ ടീമിന്റെ മധ്യനിരയിലേക്ക് ❤️😍